Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപടക്കങ്ങളുടെ...

പടക്കങ്ങളുടെ അപകടങ്ങൾക്കെതിരെ പൊലീസ്​ ബോധവത്​കരണം

text_fields
bookmark_border
പടക്കങ്ങളുടെ അപകടങ്ങൾക്കെതിരെ പൊലീസ്​ ബോധവത്​കരണം
cancel

അബൂദബി: പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്​ വേണ്ടി​ പടക്കങ്ങൾ ഉപയോഗിക്കു​േമ്പാഴുള്ള അപകടങ്ങൾക്കെതിരെ അബൂദബി പൊലീസ്​ ബോധവത്​കരണ കാമ്പയിൻ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷക്കും അവരുടെ സ്വത്തിനും ഭീഷണിയാവുന്ന തരത്തിലുടെ തീപിടിത്തങ്ങളും നാശനഷ്​ടങ്ങളും പരിസ്​ഥിതി മലിനീകരണവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന്​ ജനങ്ങൾ മാറിനിൽക്കണമെന്ന്​ സുരക്ഷ^തുറമുഖ വിഭാഗം ആയുധ^സ്​ഫോടകവസ്​തു ഡയറക്​ടർ ബ്രിഗേഡിയർ സാലിം ഹമൂദ്​ ആൽ ബലൂഷി പറഞ്ഞു. 

നിരുത്തരവാദപരമായ കരിമരുന്ന്​ പ്രയോഗം നിരവധി അപകടങ്ങളിലേക്ക്​ നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബിയിലെ ആഘോഷങ്ങളിലും പരിപാടികളിലും കരിമരുന്ന്​ പ്രയോഗങ്ങൾ സംഘടിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന കമ്പനികൾക്ക്​ ലൈസൻസ്​ നൽകുന്നതിന്​ ചുമതലയുള്ള അതോറിറ്റി അബൂദബി പൊലീസി​​​െൻറ ആയുധ^സ്​ഫോടകവസ്​തു അഡ്​മിനിസ്​ട്രേഷനാണെന്ന്​ വാണിജ്യ സ്​ഫോടകവസ്​തു വിഭാഗം ചെയർമാൻ ലെഫ്​റ്റനൻറ്​ കേണൽ സൈഫ്​ അലി അൽ ഹഫീരി ആൽ കെത്​ബി പറഞ്ഞു. സുരക്ഷ ഉറപ്പാക്കും വിധം കരിമരുന്നുകളുടെ ശേഖരണവും വിൽപനയും നിയമം നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuae policemalayalam news
News Summary - uae police-uae-gulf news
Next Story