യു.എ.ഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു; നാളെ മുതൽ പ്രാബല്ല്യത്തിൽ
text_fieldsദുബൈ: യു.എ.ഇയിൽ നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ പെട്രോൾ, ഡീസൽ നിരക്കിൽ കുറവ്. കഴിഞ്ഞ മാസം നേരിയ വർധവ് രേഖപ്പെടുത്തിയ ശേഷമാണ് കുറവുണ്ടായിരിക്കുന്നത്.
സൂപ്പർ 98 പെട്രോളിന് 2.63 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസമിത് 2.77ദിർഹമായിരുന്നു. 2.66ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോൾ നിരക്ക് 2.51 ദിർഹമായും 2.58ദിർഹമായിരുന്ന ഇപ്ലസ് 91 പെട്രോൾ നിരക്ക് 2.44ദിർഹമായും കുറഞ്ഞിട്ടുണ്ട്. ഡീസലിന് പുതിയ നിരക്ക് 2.67ദിർഹമാണ്. ഒക്ടോബറിൽ നിരക്ക് 2.71ദിർഹമായിരുന്നു.
വെള്ളിയാഴ്ച അർധരാത്രി 12 മണി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ അനുസരിച്ചാണ് യു.എ.ഇയിലും ഇന്ധന വില നിർണയ സമിതി ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. നിരക്ക് മാറ്റം ടാക്സി നിരക്കിലും മറ്റും പ്രതിഫലിക്കും.
നിരക്ക് കുറഞ്ഞത് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസകരമാണ്. പണപ്പെരുത്തെ സ്വാധീനിക്കുന്നതിൽ ഇന്ധന വിലക്ക് നിർണായകമായ പങ്കുണ്ട്. ഇന്ധന വിലസ്ഥിരത ഗതാഗത ചെലവുകളും മറ്റ് സാധനങ്ങളുടെ നിരക്കുകളും നിയന്ത്രിക്കാൻ സഹായിക്കും. ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള 25 രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. 2015 മുതലാണ് അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കി രാജ്യത്തും ഇന്ധന വില പുതുക്കുന്ന രീതി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

