Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ...

യു.​എ.​ഇ സ്​​ഥി​ര​താ​മ​സ വി​സ അ​വ​ത​രി​പ്പി​ച്ചു

text_fields
bookmark_border
യു.​എ.​ഇ സ്​​ഥി​ര​താ​മ​സ വി​സ അ​വ​ത​രി​പ്പി​ച്ചു
cancel

അ​ബൂ​ദ​ബി: നി​ക്ഷേ​പ​രം​ഗ​ത്ത്​ വ​ൻ കു​തി​പ്പി​ന്​ കാ​ര​ണ​മാ​കു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ധ​ ർ​ക്ക്​ ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​വു​ക​യും ചെ​യ്യു​ന്ന സ്​​ഥി​ര​താ​മ​സ വി​സ യു.​എ.​ഇ അ​വ​ത​രി​പ്പി​ച്ചു. ‘ഗോ​ ൾ​ഡ്​ കാ​ർ​ഡ്​’ എ​ന്ന പേ​രി​ലു​ള്ള വി​സ ആ​ദ്യ ഘ​ട്ട അ​പേ​ക്ഷ​ക​രി​ലെ 6800 പേ​ർ​ക്കാ​ണ്​ അ​നു​വ​ദി​ച്ച​ത്.

യു.​എ​സി​​െൻറ ഗ്രീ​ൻ കാ​ർ​ഡ്​ സം​വി​ധാ​ന​വു​മാ​യി സാ​മ്യ​മു​ള്ള​താ​ണ്​ ‘ഗോ​ൾ​ഡ്​ കാ​ർ​ഡ്​’ സ്​​ഥി​ര​താ​മ​സ വി​സ. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ദ്യ ഘ​ട്ട അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ 6800 പേ​ർ​ക്ക്​ സ്​​ഥി​ര​താ​മ​സ വി​സ അ​നു​വ​ദി​ച്ച​താ​യും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ട്വി​റ്റ​റി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​ത്ര​യും പേ​രു​ടെ മൊ​ത്തം നി​ക്ഷേ​പം 10000 കോ​ടി ദി​ർ​ഹ​മി​​ന്​ മു​ക​ളി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പം സ​മാ​ഹ​രി​ക്കാ​നും വി​ദ​ഗ്​​ധ​രാ​യ എ​ൻ​ജി​നീ​യ​ർ​മാ​ർ, ശാ​സ്​​ത്ര​ജ്ഞ​ർ, മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രെ ആ​ക​ർ​ഷി​ക്കാ​നു​മാ​യാ​ണ്​ യു.​എ.​ഇ സ്​​ഥി​ര​താ​മ​സ വി​സ അ​വ​ത​രി​പ്പി​ച്ച​ത്. നി​ക്ഷേ​പ​ക​ർ​ക്കും ആ​രോ​ഗ്യ​പ​രി​ച​ര​ണം, എ​ൻ​ജി​നീ​യ​റി​ങ്, ശാ​സ്​​ത്രം, ക​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ധ​ർ​ക്കും രാ​ജ്യ​ത്ത്​ സ്​​ഥി​ര​വാ​സ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്​ ഇൗ ​സം​വി​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsGold card
News Summary - UAE Permanent VISA-Gulf news
Next Story