ജി20 ആരോഗ്യ, ധനകാര്യ മന്ത്രിതല യോഗത്തിൽ യു.എ.ഇ പങ്കെടുത്തു
text_fieldsRepresentational Image
ദുബൈ: ഇന്ത്യ ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായ ആരോഗ്യ, ധനകാര്യ മന്ത്രിതല യോഗത്തിൽ യു.എ.ഇ പ്രതിനിധികൾ പങ്കെടുത്തു. യു.എ.ഇ ധനകാര്യ വകുപ്പ് സഹമന്ത്രി മുഹമ്മദ് ബിന ഹാദി അൽ ഹുസൈനിയും ആരോഗ്യ-വിദേശകാര്യ വകുപ്പ് അസി. മന്ത്രി ഡോ. മാഹ ബറകാതുമാണ് പ്രതിനിധികളായി പങ്കെടുത്തത്. യോഗത്തിൽ നേരത്തെ രൂപംനൽകിയ സംയുക്ത ധനകാര്യ- ആരോഗ്യ ടാക്സ് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
മഹാമാരികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഭാഷണവും ആഗോള സഹകരണവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജി20 അംഗങ്ങളിൽനിന്നും ക്ഷണിക്കപ്പെട്ട മറ്റു രാജ്യങ്ങളിൽനിന്നും പ്രാദേശിക, അന്തർദേശീയ സംഘടനകളിൽനിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ടാസ്ക് ഫോഴ്സ് രൂപപ്പെടുത്തിയത്. ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമനാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ടാസ്ക് ഫോഴ്സ് പ്രവർത്തനങ്ങളെ അഭിനന്ദിച്ച യു.എ.ഇ പ്രതിനിധികൾ ആരോഗ്യ അടിയന്തരാവസ്ഥകളിൽ കൂടുതൽ സഹകരണം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
മന്ത്രിമാർ ടാസ്ക് ഫോഴ്സിനോടുള്ള പ്രതിബദ്ധത ആവർത്തിച്ചുപറയുകയും പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യ-സാമ്പത്തിക ഏകോപന ശ്രമങ്ങൾ തുടരാനും തീരുമാനിച്ചു. യോഗത്തിൽ സംഭാഷണവും ആഗോള സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ കൂട്ടായ്മയുടെ ഈ വർഷം നടത്തിയ മൂന്ന് യോഗങ്ങളിൽ യു.എ.ഇ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

