Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ബ്രി​ക്സ്​’ ടൂ​റി​സം...

‘ബ്രി​ക്സ്​’ ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ യു.​എ.​ഇ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
Various national representatives participated in the BRICS Tourism Ministers meeting
cancel
camera_alt

‘ബ്രി​ക്സ്​’ ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത വി​വി​ധ രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ൾ

ദു​ബൈ: മോ​സ്‌​കോ​യി​ൽ ന​ട​ന്ന ‘ബ്രി​ക്‌​സ്’ ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ യു.​എ.​ഇ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി​യും എ​മി​റേ​റ്റ്‌​സ് ടൂ​റി​സം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ല്ല ബി​ൻ തൂ​ഖ് അ​ൽ മ​ർ​റി യു.​എ.​ഇ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ചു​കൊ​ണ്ട്​ പ​​ങ്കെ​ടു​ത്തു. ‘ബ്രി​ക്സ് 2024’ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന റ​ഷ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. സു​സ്ഥി​ര ടൂ​റി​സം വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും വി​വി​ധ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ബ്രി​ക്‌​സ് അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത സ​ഹ​ക​ര​ണം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​താ​ണ്​ യോ​ഗം ല​ക്ഷ്യം​വെ​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് യു.​എ.​ഇ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ബ്ദു​ല്ല ബി​ൻ തൂ​ഖ് പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും സാം​സ്കാ​രി​ക വി​നി​മ​യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സു​സ്ഥി​ര ടൂ​റി​സം പ​ങ്കാ​ളി​ത്ത​ത്തി​ന് പു​തി​യ വ​ഴി​ക​ൾ തു​റ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsBRICS Tourism
News Summary - UAE participates in 'BRICS' Tourism Ministers' Meeting
Next Story