Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​​ജ്യ​​ത്തു...

രാ​​ജ്യ​​ത്തു നി​​ന്ന്​ പോ​​യ​​വ​​ർ​​ക്ക്​  പൊ​​തു​​മാ​​പ്പ്​ സൗ​​ക​​ര്യം ല​​ഭി​​ക്കി​​ല്ല

text_fields
bookmark_border
രാ​​ജ്യ​​ത്തു നി​​ന്ന്​ പോ​​യ​​വ​​ർ​​ക്ക്​  പൊ​​തു​​മാ​​പ്പ്​ സൗ​​ക​​ര്യം ല​​ഭി​​ക്കി​​ല്ല
cancel

അ​​ബൂ​​ദ​​ബി: യു.​​എ.​​ഇ സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കി വ​​രു​​ന്ന പൊ​​തു​​മാ​​പ്പി​െ​​ൻ​​റ ആ​​നു​​കൂ​​ല്യം നി​​ല​​വി​​ൽ രാ​​ജ്യ​​ത്ത്​ തു​​ട​​രു​​ന്ന​​വ​​ർ​​ക്ക്​ മാ​​ത്ര​​മെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ. താ​​മ​​സ നി​​യ​​മം ലം​​ഘി​​ച്ച ശേ​​ഷം യു.​​എ.​​ഇ​​യി​​ൽ നി​​ന്ന്​ പോ​​യ​​വ​​ർ, പ്ര​​വേ​​ശ വി​​ല​​ക്ക്​ ഏ​​ർ​​പ്പെ​​ടു​​ത്തി പ​​റ​​ഞ്ഞ​​യ​​ച്ച​​വ​​ർ എ​​ന്നി​​വ​​ർ​​ക്ക്​ ഇ​​പ്പോ​​ൾ ന​​ട​​ന്നു വ​​രു​​ന്ന പൊ​​തു​​മാ​​പ്പി​െ​​ൻ​​റ സൗ​​ക​​ര്യം ല​​ഭി​​ക്കി​​ല്ലെ​​ന്ന്​ മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ വ്യ​​ക്​​​ത​​മാ​​ക്കി​​യ​​താ​​യി ഗ​​ൾ​​ഫ്​ ന്യൂ​​സ്​ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യു​​ന്നു.  യു.​​എ.​​ഇ​​യി​​ലേ​​ക്ക്​ പ്ര​​വേ​​ശ വി​​ല​​ക്കു​​ള്ള ആ​​ളു​​ക​​ൾ​​ക്ക്​ വി​​ല​​ക്ക്​ നീ​​ക്കു​​ന്ന​​തി​​ന്​ അ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ മു​​ഖേ​​ന  അ​​പേ​​ക്ഷ ന​​ൽ​​കാ​​നും അ​​വ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടാ​​ൽ താ​​മ​​സ^​​തൊ​​ഴി​​ൽ^​​സ​​ന്ദ​​ർ​​ശ​​ക വി​​സ​​ക​​ൾ​​ക്ക്​ അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നും സൗ​​ക​​ര്യം ല​​ഭി​​ക്കു​​മെ​​ന്ന്​ നേ​​ര​​ത്തേ റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യും ഇ​​തു സം​​ബ​​ന്ധി​​ച്ച സൂ​​ച​​ന ന​​ൽ​​കി​​യി​​രു​​ന്നു. 

എ​​ന്നാ​​ൽ പൊ​​തു​​മാ​​പ്പി​െ​​ൻ​​റ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ അ​​തു പ്രാ​​വ​​ർ​​ത്തി​​ക​​മാ​​വി​​ല്ല എ​​ന്നു ത​​ന്നെ​​യാ​​ണ്​ ഫെ​​ഡ​​റ​​ൽ അ​​തോ​​റി​​റ്റി ഫോ​​ർ ​െഎ​​ഡ​​ൻ​​റി​​റ്റി ആ​​ൻ​​റ്​ സി​​റ്റി​​സ​​ൺ​​ഷി​​പ്പ്​   ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ വ്യ​​ക്​​​ത​​മാ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ താ​​മ​​സ നി​​യ​​മം ലം​​ഘി​​ച്ചും വി​​സ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞും യു.​​എ.​​ഇ​​യി​​ൽ ത​​ങ്ങു​​ന്ന​​വ​​ർ​​ക്ക്​  അ​​വ​​ർ തൊ​​ഴി​​ലു​​ട​​മ​​യി​​ൽ നി​​ന്ന്​ ഒാ​​ടി​​പ്പോ​​യ​​വ​​രാ​​ണെ​​ങ്കി​​ലും പൊ​​തു​​മാ​​പ്പ്​ ആ​​നു​​കൂ​​ല്യം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.അ​​തേ സ​​മ​​യം കേ​​സു​​ക​​ൾ ഉ​​ള്ള​​വ​​രും നി​​യ​​മ​​ന​​ട​​പ​​ടി നേ​​രി​​ടു​​ന്ന​​വ​​രും ട്രാ​​ഫി​​ക്​ നി​​യ​​മ​​ലം​​ഘ​​ന​​ത്തി​​ന്​ പി​​ഴ അ​​ട​​ക്കാ​​നു​​ള്ള​​വ​​രും അ​​വ പൂ​​ർ​​ത്തി​​യാ​​ക്കി വി​​ടു​​ത​​ൽ നേ​​ടി​​യ ശേ​​ഷ​​മേ പൊ​​തു​​മാ​​പ്പി​​ന്​ അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​തു​​ള്ളൂ എ​​ന്നും ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ വ്യ​​ക്​​​ത​​മാ​​ക്കു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam News
News Summary - uae-out pass-uae news
Next Story