യു.എ.ഇ-ഒമാൻ യാത്രസമയം 47മിനിറ്റായി കുറയും
text_fieldsയു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതി കരാറിൽ ഒപ്പുവെച്ച ശേഷം ഇത്തിഹാദ് റെയിൽ ചീഫ് rഎക്സിക്യൂട്ടിവ് ശാദി മലകും ഒമാന്‍റെ അസ്യാദ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അബ്ദുറഹ്മാൻ സാലിം അൽഹത്മിയും ഹസ്തദാനം ചെയ്യുന്നു
UAE-Oman travel time will be reduced to 47 minutesദുബൈ: അബൂദബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവിസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലെ യാത്രസമയം കുത്തനെ കുറയും. 303 കി.മീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കി.മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് ഓടുക. ഇതിലൂടെ സുഹാറിൽനിന്ന് അബൂദബിയിലേക്ക് യാത്രാസമയം ഒരുമണിക്കൂറും 40 മിനിറ്റുമായും സുഹാറിൽനിന്ന് അൽഐനിലേക്കുള്ള യാത്ര സമയം 47 മിനിറ്റായും കുറയും. ഇതേ പാതയിലൂടെ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിലാണ് സഞ്ചരിക്കുക. ഇതിലൂടെ വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 282,000 കണ്ടെയ്‌നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു.
ഒമാന്‍റെ വടക്കൻ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്കത്തും തമ്മിൽ 192 കി.മീറ്റർ ദൈർഘ്യമാണുള്ളത്. റെയിൽപാത വരുന്നത് ഇരു രാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വർധിപ്പിക്കാനും ഇതുപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
