കല്‍ബയില്‍ വീണ്ടും എണ്ണ ചോര്‍ച്ച; മത്സ്യബന്ധനം സ്തംഭിച്ചു
text_fieldsഷാര്‍ജ: ഷാര്‍ജയുടെ കിഴക്കന്‍ തുറമുഖ നഗരമായ കല്‍ബ തീരത്ത് വീണ്ടും എണ്ണ ചോര്‍ച്ച. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് എണ്ണ പരന്ന് കിടക്കുന്നത്. തുറമുഖത്ത് വന്ന് പോയ ടാങ്കറുകള്‍ പുറംതള്ളിയതായിരിക്കാം എണ്ണയെന്നാണ് നിഗമനം. നൂറ് കണക്കിന് മത്സ്യബന്ധന ബോട്ടുകളെയാണ് എണ്ണ ചോര്‍ച്ച ബാധിച്ചിരിക്കുന്നതെന്നാണ് സൂചന.
തൊഴില്‍ മുടങ്ങുന്നതിനോടൊപ്പം മത്സ്യബന്ധന സാമഗ്രികളുടെ നാശത്തിനും ഇത് കാരണമായിട്ടുണ്ട്. വന്‍ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. മൂന്ന് മാസത്തിനിടക്ക് നാലാം തവണയാണ് എണ്ണ ചോര്‍ച്ച കണ്ടെത്തുന്നത്. മത്സ്യബന്ധനത്തിന് പോയ നിരവധി ബോട്ടുകള്‍ എണ്ണപ്പാടയില്‍ കുടുങ്ങിയതായും പറയപ്പെടുന്നു. വന്‍ പാരിസിഥിതിക പ്രശ്നങ്ങള്‍ക്കാണ് ഇത് കാരണമാകുന്നതെന്ന് അധികൃതര്‍ ചൂണ്ടികാട്ടി. സമുദ്ര സമ്പത്തുകള്‍ നശിക്കുന്നതോടൊപ്പം ജല-,വായു മലിനീകരണത്തിനും ഇത് വഴിവെക്കുന്നു. എണ്ണ ചോര്‍ച്ച കണ്ടത്തൊനുള്ള ഉപഗ്രഹ സംവിധാനം യു.എ.ഇക്കുണ്ട്. എണ്ണ കിണറുകളുടെ സുരക്ഷക്കായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എണ്ണ കിണറുകളില്‍ ചോര്‍ച്ച ഉണ്ടാകുന്ന പക്ഷം അതിനുള്ള അടിയന്തര ജാഗ്രത പാലിക്കാനാണ് ഈ സംവിധാനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ടാങ്കറുകള്‍ പുറം തള്ളി പോകുന്ന ഇത്തരം സാമൂഹ്യ പ്രശ്നങ്ങള്‍ ഉപഗ്രഹ ദൃഷ്ടിയില് വന്നിട്ടുണ്ടോയെന്ന് സ്ഥിരികരിച്ചിട്ടില്ല. വിദഗ്ധ പരിശോധന കഴിയുന്ന മുറക്ക് മാത്രമെ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവാകുകയുള്ളു.
പരിസ്ഥിതി സംരക്ഷണത്തിന് ഏറെ കരുതല്‍ കൊടുക്കുന്ന മേഖലയാണ് കല്‍ബ. ലോകത്ത് നിന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി ജീവജാലങ്ങള്‍ ഈ പ്രദേശത്തുണ്ട്. കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന കണ്ടല്‍ വനങ്ങളാണ് ഇവയെ സംരക്ഷിക്കുന്നത്. എന്നാല്‍ കടലില്‍ ഇത്തരം ദുരന്തങ്ങള്‍ വരുത്തിവെക്കുന്നവര്‍ക്ക് പ്രകൃതിയെ കുറിച്ച് ബോധമില്ലാത്തതാണ് പ്രധാന പ്രശ്നം. കടല്‍ ജീവികള്‍ക്കും പ്രകൃതിക്കും ദോശം വരുത്തുന്നതിന് പുറമെ ജല ശുദ്ധികരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ശാസ്ത്രിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എണ്ണപ്പാട നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
