യു.എ.ഇയുടെ എണ്ണ, ഗ്യാസ് പര്യവേക്ഷണ ശൃംഖലയിൽ ഷാർജ
text_fieldsഷാർജ: പെേട്രാളിയം ഉത്പാദന രംഗത്ത് പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്താനുള്ള തകൃതിയായ ഒരുക്കത്തിലാണ് അറബ് നാഗരികതയുടെ സാംസ്കാരികഭൂമികയായ ഷാർജ. എണ്ണ, ഗ്യാസ് പര്യവേക്ഷണത്തിനായി മൂന്ന് ഇടങ്ങളാണ് ഷാർജ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 1978ൽ പ്രകൃതി വാതകം കണ്ടെത്തുകയും പിന്നിട് വ്യവസായികമായി വളരുകയും ചെയ്ത് സജ മേഖലയാണ് പ്രഥമ സ്ഥാനത്തുള്ളത്. ആറുലക്ഷം ഏക്കർ പ്രദേശത്ത് നടത്തിയ പര്യവേഷണത്തിലാണ് സജ മേഖലയിലെ വാതക നിക്ഷേപം കണ്ടെത്തിയത്. 16,656 അടിയാണ് ഇതിനായി കുഴിച്ചത്. അതായത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ആറിരട്ടിവരും ഇതിെൻറ ആഴം. ഹൈേഡ്രാകാർബണുകളുടെ സാന്നിധ്യം ഈമേഖലയിൽ വലിയ തോതിലുള്ളത് കണക്കിലെടുത്തതാണ് പുതിയ പര്യവേഷണത്തിന് മേഖല ഒരുങ്ങുന്നത്.
രണ്ടാം സ്ഥാനത്ത് അൽ മദാം മേഖലയാണ്. 1982ൽ എണ്ണ കണ്ടെത്തുകയും 84ൽ ഉത്പാദനം ആരംഭിക്കുകയും ചെയ്ത ദുബൈയുടെ അധീനതയിലുള്ള മാർഗം എണ്ണപാടത്തിെൻറ സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയിലും പെേട്രാളിയം രൂപപ്പെടാനുള്ള ഭൂമിശാസ്ത്ര പരമായ പ്രത്യേകതയുമാണ് ഈ മേഖല തെരഞ്ഞെടുക്കാൻ കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നത്. ആഴത്തിൽ ഹൈേഡ്രാകാർബണുകൾ നിക്ഷേപിക്കപ്പെട്ട ശിലകൾ, പെേട്രാളിയം രൂപപ്പെടലിനു സഹായിക്കുന്ന താപനില, ഇതിനെ സംഭരിക്കാൻ കഴിവുള്ള അകം പൊള്ളയായ ശില, എണ്ണയെ ഭൂമിയുടെ ഉപരിതലത്തിലേക്ക് കടത്തിവിടാതെ തടഞ്ഞ് നിർത്തുന്ന അടപ്പ് ശില തുടങ്ങിയവ തെരഞ്ഞെടുത്ത മേഖലകളുടെ പ്രത്യേകതകളാണ്. മൂന്നാമത്തേത് കിഴക്കൻ മലയോര മേഖലയാണ്. ഷാർജയുടെ ഒഴുക്കൻ ഭൂമേഖലയായി കണക്കാക്കുന്ന ഇവിടെ ജൈവ ഉറവിടങ്ങളുടെ സാന്നിധ്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ കൽബ, ഖോർഫക്കാൻ തുടങ്ങിയ തീരമേഖലകളിൽ തത്കാലം പര്യവേഷണം വേണ്ടായെന്ന നിലപാടിലാണ് ഷാർജ. ഷാർജ നാഷ്ണൽ ഓയൽ കമ്പനി (എസ്.എൻ.ഒ.സി) ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ കുതിപ്പുകൾക്ക് ഉൗർജ്ജം പകരുന്നത് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയാണ്.
അദ്ദേഹം അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ ആദ്യ സാമ്പത്തിക മുന്നേറ്റ ചുവട് വെപ്പായിരുന്നു, 1978ൽ കണ്ടെത്തിയ സജ വാതകമേഖല. അക്കാലത്തെ ഏറ്റവും ആഴമേറിയ പര്യവേഷണവുമായിരുന്നു സജ. ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് ത്രിമാന ചിത്രങ്ങൾ എടുത്താണ് പുതിയ മേഖലകളിൽ പര്യവേഷണം തുടങ്ങുക. മുമ്പ് നടത്തിയ ചില ശ്രമങ്ങൾ വിജയിക്കാതെ പോയത് കണക്കിലെടുത്താണ് നവീന മാർഗങ്ങളും നിർമിത ബുദ്ധിയും ഈ രംഗത്ത് ഉപയോഗിക്കുന്നത്. ഷാർജ ഇപ്പോൾ തെരഞ്ഞെടുത്ത മേഖലകളിൽ വിജയം കൈവരിക്കുകയാണെങ്കിൽ, സംഭരണം വിതരണം എന്നീരംഗത്ത് ഏറ്റവും ചെലവ് ചുരുങ്ങും. ഒമാൻ, പേർഷ്യൻ മേഖലകളിലുള്ള തുറമുഖങ്ങളാണ് ഈ രംഗത്ത് ഷാർജക്ക് കരുത്ത് പകരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
