നമ്പർ പ്ലേറ്റ് ലേലം:ഇക്കുറി ലഭിച്ചത് 2.75 കോടി ദിർഹം
text_fieldsദുബൈ: രസികൻ നമ്പറുകൾക്ക് മികച്ച വില. രണ്ട്, മൂന്ന്. നാല്, അഞ്ച് അക്ക ഫാൻസി നമ്പർ പ്ലേറ്റുകൾക്കായി റോഡ് ഗതാഗത അതോറിറ്റി നടത്തിയ 95ാമത് ലേലത്തിൽ ലഭിച്ചത് 2.75 കോടി ദിർഹം.R13 എന്ന നമ്പറിന് 29.2 ലക്ഷം ദിർഹം ലഭിച്ചപ്പോൾ H33 നമ്പർ 28.2 ലക്ഷം ദിർഹവും O69 ന് 16.8 ലക്ഷവും W999ന് 14 ലക്ഷവും കിട്ടി. s66666 നമ്പറിന് 6.8 ലക്ഷം, O6666 ന് 5.6 ലക്ഷം എന്നിങ്ങനെയും ലഭിച്ചു.ലേലത്തിനോടുള്ള ജനപ്രിയതയും രസകരമായ പ്രത്യേക നമ്പറുകൾക്കുള്ള ആവശ്യകതയുമാണ് മികച്ച പ്രതികരണത്തിൽ നിന്നി വ്യക്തമാവുന്നതെന്ന് ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹ്മദ് ഹാഷിം ബെഹ്റൂസിയാൻ പറഞ്ഞു. ഇക്കുറി ഒറ്റ നമ്പറുകൾ ലേലത്തിനു വെച്ചിരുന്നില്ല.കഴിഞ്ഞ നവംബറിൽ D5 എന്ന നമ്പർ 3.3 കോടി ദിർഹത്തിന് ഇന്ത്യൻ വ്യവസായി ബൽവീന്ദർ സഹാനി ലേലം കൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
