You are here

ദുബൈയുടെ കോവിഡ്​ പോരാളിക്ക്​ നാടി​െൻറ മധുരാദരം  

  • വർസാനിൽ പ്രവർത്തിച്ച ബാബുരാജി​െൻറ വീട്ടിലാണ്​ സന്തോഷപ്പൂക്കളുമായി ജനപ്രതിനിധികളെത്തിയത്​

കൊയിലാണ്ടി എൻ.ആർ.​െഎ ഫോറത്തി​െൻറ നേതൃത്വത്തിൽ കെ.ദാസൻ എം.എൽ.എയും പൊതു പ്രവർത്തകരും ബാബുരാജ്​ കുനിയിങ്കലിനെ വീട്ടിൽ സന്തോഷം പങ്കുവെക്കാനെത്തിയ​േപ്പാൾ

ദുബൈ: പ്രവാസികൾ ചെയ്​ത നൻമകൾ മറക്കുകയും മടങ്ങി വന്നവരെ സങ്കടപ്പെടുത്തുകയും ചെയ്​ത കഥകൾ പലതും നാം കേൾക്കുന്നുണ്ട്​. എന്നാൽ ഒരു ദുബൈ പ്രവാസിയുടെ വീട്ടിൽ മധുരപ്പൊതിയും പൂക്കളുമായി കയറിച്ചെന്ന്​ സന്തോഷവും അഭിമാനവും പങ്കുവെച്ച കൊയിലാണ്ടിയിലെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കഥ കൂടി കേൾക്കുക. കോവിഡ്​ പ്രതിരോധത്തിന്​ യു.എ.ഇ അധികൃതരുടെ പിന്തുണയോടെ വർസാനിൽ ഒരുക്കിയ കരുതലി​​െൻറ കോട്ടയിൽ പോരാളിയായി നിന്ന്​ നൂറുകണക്കിനാളുകൾക്ക്​ ആശ്വാസം പകർന്ന ബാബുരാജ്​ കുനിയിങ്കലി​​െൻറ കുടുംബത്തെയാണ്​ കൊയിലാണ്ടി എൻ.ആർ.​െഎ ഫോറത്തി​​െൻറ ആഭിമുഖ്യത്തിൽ ആദരിച്ചത്​.  

കൊയിലാണ്ടി എം.എൽ.എ കെ ദാസൻ, സാമൂഹിക-രാഷ്​ട്രീയ പ്രവർത്തകരായ വി.പി ഇബ്രാഹിം കുട്ടി , രാജേഷ് കീഴരിയൂർ, എ.അസീസ് മാസ്​റ്റർ , വയനാരി വിനോദ് , അബ്ദുൽ ഖാദർ പരപ്പാളകം , ബൈജു എംപീസ് തുടങ്ങിയവർ ബാബുരാജി​​െൻറ വീട്ടിലെത്തി കേക്കും പൂച്ചെണ്ടും കൈമാറി.  ബാബുവി​​െൻറ ഭാര്യ റീന,മക്കളായ മാളവിക,അനാമിക എന്നിവർക്ക്​ അഭിനന്ദനവും സന്തോഷവുമറിയിച്ചു. ആതിഥ്യമര്യാദയുടെയും സഹജീവി സ്​നേഹത്തി​​െൻറയും കൊയിലാണ്ടിത്തനിമ പ്രവാസ ജീവിതത്തിലും നിലനിർത്തുന്നത്​ അഭിമാനകരമാണെന്ന്​ നേതാക്കൾ പറഞ്ഞു.

20 വർഷം മുൻപ്​ യു.എ.ഇയിൽ വന്ന ബാബുരാജ്​ അജ്​മാനിൽ ബിൻത്​ അൽ ഖലീജ്​ എന്ന പേരിൽ അറബ്​ കുട്ടികളുടെ പാർട്ടിവെയർ സ്​ഥാപനം നടത്തി വരികയാണ്​. സജീവ പാർട്ടി പ്രവർത്തകനായ ഇദ്ദേഹത്തിന്​ കെ.എം.സി.സി പ്രവർത്തകർക്കൊപ്പം കോവിഡ്​ പ്രതിരോധ സന്നദ്ധ സേവനത്തിനിറങ്ങുന്നതിൽ ഒരു മടിയുമില്ലായിരുന്നു.  തൊഴിലാളികൾക്ക്​ ശമ്പള സഹിതം അവധി നൽകി യൂണിറ്റ്​ അടച്ചിട്ടാണ്​ വർസാനിൽ ഹിന്ദ്​ ഹ്യൂമാനിറ്റേറിയൻ സിറ്റി തുടങ്ങിയ മാർച്ച്​ അവസാന വാരം മുതൽ ബാബുരാജ്​ സേവന സംഘത്തിൽ ചേർന്നത്​. സാധാരണ ഗതിയിൽ കച്ചവടത്തിലെ നഷ്​ടങ്ങളെല്ലാം നികത്തിത്തരുന്ന നോമ്പ്​-പെരുന്നാൾ സീസണിലെ കച്ചവടം ലഭിക്കാതെ പോയതു മൂലം സാമ്പത്തികമായി നഷ്​ടം സംഭവിച്ചെങ്കിലും മാനസിക സംതൃപ്​തിയാൽ താൻ ഇപ്പോൾ അതി സമ്പന്നനാണെന്ന്​ ബാബുരാജ്​ പറയുന്നു. ഇൗ മഹാമാരിയെ നേരിടാൻ ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കുമൊപ്പം തോളോട്​ തോൾചേർന്ന്​ നിലയുറപ്പിക്കാനായത്​ പ്രവാസജീവിതത്തിലെ ഏറ്റവും സമാധാനം പകർന്ന അവസരമാണ്​. നിരവധി​ പേർക്ക്​ തന്നാലാവുന്ന വിധം ആശ്വാസവും സാന്ത്വനവും പകരുവാനും ഇൗ കാലം സഹായിച്ചു. ഹിന്ദ്​ ഹ്യൂമാനിറ്റേറിയൻ സിറ്റി അധികൃതർ കഴിഞ്ഞ ദിവസം ആദരപത്രം സമ്മാനിച്ചിരുന്നു. ഒപ്പം സ്വന്തം നാട്​ കുടുംബത്തെ സ്​നേഹപൂർവം ചേർത്തു നിർത്തി എന്നത്​ ഏറെ ഹൃദ്യമായി. 

ബാബുരാജ്​ കുനിയിങ്കൽ
 

ബിസിനസിൽ അൽപം കുറവ്​ സംഭവിച്ചെന്ന പേരിൽ നാട്ടിലേക്ക്​ ഒാടിപ്പോകുന്നതിൽ അർഥമില്ല എന്ന്​ ബാബുരാജ്​ പറയുന്നു. ലാഭത്തിലും നേട്ടങ്ങളിലും മാത്രം പ്രതീക്ഷയർപ്പിക്കു​േമ്പാഴല്ല നേട്ടങ്ങളും സങ്കടങ്ങളും ഒരുപോലെ പങ്കുവെക്കു​േമ്പാഴാണ്​ പ്രവാസവും മാനവികതയും പൂർണമാവുകയുള്ളു. ലോകം മുഴുവൻ പകച്ചു നിൽക്കെ കോവിഡിനെ ഏറ്റവും സമർഥമായി നേരിട്ട യു.എ.ഇ വീണ്ടും കുതിച്ചുയരും എന്ന കാര്യത്തിൽ ബാബുരാജിന്​ തെല്ല​ുപോലും സംശയവുമില്ല.

Loading...
COMMENTS