യു.എ.ഇ നാഷനൽ തർതീലിന് സമാപനം: ദുബൈ നോർത്ത് സോൺ ജേതാക്കൾ
text_fieldsരിസാല സ്റ്റഡി സർക്കിൾ തർതീൽ മത്സര വിജയികൾക്ക് സമ്മാനം കൈമാറുന്നു
ദുബൈ: ‘വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുക’ലക്ഷ്യവുമായി രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ നടത്തിവരുന്ന ആറാമത് എഡിഷൻ ‘തർതീൽ’ഖുർആൻ മത്സരത്തിന്റെ യു.എ.ഇ ദേശീയതല മത്സരത്തിന് സമാപനം.
ഉദ്ഘാടനം അബ്ദുൽ അസീസ് സഖാഫി മമ്പാട് നിർവഹിച്ചു. രാജ്യത്തെ 11 സോണുകളിലെ മത്സരാർഥികളാണ് ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി മാറ്റുരച്ചത്. ദുബൈ നോർത്ത് സോൺ ജേതാക്കളായി. അബൂദബി സിറ്റി, അബൂദബി ഈസ്റ്റ് സോണുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
സമാപന സംഗമം സലാം സഖാഫി വെള്ളലശ്ശേരിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ. അഹ്മദ് മുസ്ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ടമ്പ്ര ഖുർആൻ പ്രഭാഷണവും ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി സന്ദേശ പ്രഭാഷണവും നടത്തി.
ജനറൽ സെക്രട്ടറി ഹബീബ് മാട്ടൂൽ വിജയികളെ പ്രഖ്യാപിച്ചു. തർതീൽ നഗരിയിൽ സജ്ജമാക്കിയ ഖുർആൻ എക്സ്പോയിലെ ഖുർആനിക പഠനങ്ങളും കാഴ്ചകളും പുത്തൻ അനുഭവം സമ്മാനിച്ചു.
ഷൗക്കത്ത് ബുഖാരി, സാദിഖ് സഖാഫി പെരിന്താറ്റിരി, സി.പി. ഉബൈദ് സഖാഫി, ബഷീർ സഖാഫി കൈപ്പുറം, അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം, ആസിഫ് മുസ്ലിയാർ, ഫസൽ മട്ടന്നൂർ, ഹമീദ് സഖാഫി, അബൂബക്കർ അസ്ഹരി, അഷ്റഫ് മന്ന തുടങ്ങിയവർ പങ്കെടുത്തു. സൈദ് സഖാഫി വെണ്ണക്കോട് സ്വാഗതവും സിദ്ദിഖ് പൊന്നാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

