യു.പി.എ ദേശീയദിനാഘോഷ സമാപനം നാളെ
text_fieldsദുബൈ: യു.എ.ഇ പി.ആർ.ഒ അസോസിയേഷൻ(യു.പി.എ) ദുബൈ പൊലീസുമായി സഹകരിച്ച് നടത്തിവന്ന ദേശീയ ദിനാഘോഷ സമാപനം നാളെ വൈകിട്ട് ആറു മുതൽ ദുബൈ അൽ നാസർ ലിഷർലാൻഡിൽ നടക്കും.
രാജ്യത്തിന് സല്യൂട്ട് എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ നടൻ മമ്മുട്ടി, പ്രഭാഷകൻ അബ്ദുൽ സമദ് സമദാനി, വ്യവസായ പ്രമുഖൻ എം.എ.യൂസഫലി എന്നിവരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സൽമാൻ അഹമ്മദ്, ചെയർമാൻ നന്തി നാസർ എന്നിവർ പറഞ്ഞു. രാത്രി എട്ടിന് സാംസ്കാരിക സമ്മേളനത്തെ തുടർന്ന് നടക്കുന്ന മാപ്പിള ഗാനമേളയ്ക്ക് പിന്നണി ഗായകൻ അഫ്സൽ നേതൃത്വം നൽകും. നൃത്ത നൃത്യങ്ങളുമുണ്ടായിരിക്കും.
നവംബർ 27ന് ഖിസൈസ് പൊലീസ് ആസ്ഥനത്തായിരുന്നു കേരളത്തിെൻറയും യു.എ.ഇയുടെയും തനത് നാടൻ കലാ രൂപങ്ങളുടെ അവതരണത്തോടെ ദേശീയ ദിനാഘോഷത്തിന് തുടക്കംകുറിച്ചത്. 28ന് സിറ്റി വാക്കിൽ നടന്ന ദുബൈ പൊലീസിെൻറ ദേശീയ ദിന പരേഡിൽ അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. ദുബൈ പൊലീസിെൻറ തൊപ്പിയുടെ ആകൃതിയിൽ നിർമിച്ച കേയ്ക്ക് ശ്രദ്ധേയമായി.
2014ൽ രൂപീകരിച്ച യു.പി.എയിൽ പബ്ലിക് റിലേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ആയിരത്തോളം അംഗങ്ങളുണ്ട്. വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തന മേഖലയിലും നിയമ സഹായ രംഗത്തും സജീവമായി ഇടപെടുന്ന അസോസിയേഷൻ രോഗികള്ക്കും നിയമപ്രശ്നങ്ങളിൽപ്പെട്ടു വലയുന്നവർക്കുമാണ് പ്രധാനമായും സൗജന്യ സേവനം നൽകുന്നത്. ജനറൽ കൺവീനർ നദീം കാപ്പാട്, ആക്ടിങ് പ്രസിഡൻറ് മൊയ്തീൻ കുറുമത്ത്, ട്രഷറർ തമീം അബൂബക്കർ, ഒാർഗനൈസിങ് സെക്രട്ടറി മൊയ്നുദ്ദീൻ, പ്രോഗ്രാം ചെയർമാൻ അബ്ദുൽ മുനീർ, ഫിനാൻസ് കൺവീനർ ബോബൻ, ജോ.സെക്രട്ടറി സാഹിൽ, രക്ഷാധികാരി സൈഫുദ്ദീൻ ഖാലിദ്, പബ്ലിസിറ്റി കൺവീനർ സമാൻ, അൻസാരി കണ്ണൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
