യു.എ.ഇ പതാക ദിനാഘോഷം നവംബർ ഒന്നിന്
text_fieldsദുബൈ: നവംബർ ഒന്നിന് പതാക ദിനം ആഘോഷിക്കാൻ രാജ്യത്തെ ജനങ്ങളോട് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തു. യു.എ.ഇ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ചുമതലയേറ്റതിെൻറ ഒാർമക്കായാണ് പതാകദിനം ആഘോഷിക്കുന്നത്. നേരത്തെ ഇത് നവംബർ മൂന്നിനായിരുന്നു ആഘോഷിച്ചിരുന്നത്.
യു.എ.ഇ പതാക െഎക്യത്തിെൻറയും പരമാധികാരത്തിെൻറയും ചിഹ്നമാണെന്നും ഇത് ഉടൻ ബഹിരാകാശത്ത് ഉയർത്തപ്പെടുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. പതാകദിനത്തിൽ ഏഴ് എമിറേറ്റുകളിലെയും സർക്കാർ^സ്വകാര്യ സ്ഥഥാപനങ്ങളിൽ രാജ്യത്തിെൻറ പതാക ഉയർത്തും.
