യു.എ.ഇ നാഷനൽ പ്രവാസി സാഹിത്യോത്സവ്; അബൂദബി സിറ്റി സോൺ ജേതാക്കൾ
text_fieldsറാസൽഖൈമ: യു.എ.ഇ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് യു.എ.ഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് റാസൽഖൈമയിലെ അദൻ സെന്റിനറി സ്ക്വയറിൽ നടന്നു. ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഹനീഫ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ന്യൂറോ ഡൈവേഴ്ജൻസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘സ്നേഹോത്സവ്’ ശ്രദ്ധ നേടി.
ഖാലിദ് അസഈദ് അൽ സലാമി (ചെയർമാൻ, ഇൻറർനാഷനൽ കൗൺസിൽ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ആൻഡ് ഡിസബിലിറ്റി) സ്നോഹോത്സവിലെ മുഖ്യാതിഥിയായിരുന്നു. 12 സോണുകളിൽ നിന്ന് ആയിരത്തിലധികം മത്സരാർഥികൾ പന്ത്രണ്ട് കാറ്റഗറികളിലായി നടന്ന 82 മത്സരങ്ങളിൽ അബൂദബി സിറ്റി, ദുബൈ സിറ്റി, ഷാർജ സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കാമ്പസ് വിഭാഗത്തിൽ ഷാർജ, ദബൈ നോർത്ത്, അജ്മാൻ സോണുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പതിനാറാമത് എഡിഷൻ സാഹിത്യോത്സവിനുള്ള ലോഗോ അൽ ഐൻ ഐ.സി.എഫ്, രിസാല സ്റ്റഡി സർക്കിൾ നേതാക്കൾ ഏറ്റുവാങ്ങി.സാംസ്കാരിക സമ്മേളനം ബസീർ സഖാഫി (ജന. സെക്രട്ടറി, ഐ.സി.എഫ് നാഷനൽ) ഉദ്ഘാടനം ചെയ്തു. പ്രമുഖ മലയാള മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ സാഹിത്യ പ്രഭാഷണം നടത്തി. എ.കെ. ദിനേശൻ സാംസ്കാരിക പ്രഭാഷണം നിർവഹിച്ചു.
ഫൈസൽ ബുഖാരി വാഴയൂർ (ചെയർമാൻ, ആർ. എസ്.സി ഗ്ലോബൽ) സന്ദേശ പ്രഭാഷണം നടത്തി. ജാബിർ സഖാഫി (ചെയർമാൻ ആർ.എസ്.സി. യു.എ.ഇ) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫബാരി കുറ്റിച്ചിറ സ്വാഗതം നിസാർ പന്താവൂർ (ജോ. കൺവീനർ, സ്വാഗത സംഘം)
നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

