ദേശാതിർത്തികളില്ലാതെ യു.എ.ഇ ദേശീയ ദിനാഘോഷം
text_fieldsഅബൂദബി: യു.എ.ഇയുടെ ദേശീയ ദിനാഘോഷം രാജ്യത്തിനകത്തും പുറത്തും ആവേശപൂർവം ആഘോഷിച്ചു. വിവിധ സംഘടനകളും സാമൂഹിക കൂട്ടായ്മകളും വ്യത്യസ്തങ്ങളായ കല^സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിച്ചത്. വ്യോമ പ്രകടനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും രാജ്യനിവാസികൾക്ക് ദൃശ്യവിരുന്ന് സമ്മാനിച്ചു.
വിവിധ രാജ്യങ്ങളിലെ യു.എ.ഇ എംബസികളിലും ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയദിനത്തോടനുബന്ധിച്ച് രാഷ്ട്ര നേതാക്കൾ ജനങ്ങൾക്ക് ആശംസ നേർന്നു. വിവിധ രാജ്യങ്ങളുടെ തലവന്മാർ ശൈഖ് ഖലീഫയെ ആശംസയറിയിച്ചു. ന്യൂയോർക്കിലെ നാസ്ഡാക് കെട്ടിടത്തിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന് ആദരമർപ്പിക്കുകയും 46ാം ദേശീയദിന ലോഗോ പ്രദർശിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസ് സെൻററിൽ യു.എ.ഇ പതാകയിലെ നിറങ്ങൾ തെളിയിച്ചു. പാരീസിലെ ലൂവർ മ്യൂസിയം ഒരാഴ്ച യു.എ.ഇ പതാകയുടെ വർണങ്ങളിലാണ്.
