യു.എ.ഇ തന്നെയാണ് ഭാവി... ആഘോഷ ചടങ്ങിന് രാഷ്ട്ര നേതാക്കൾ
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിൽ അബൂദബിയിൽ നടന്ന മുഖ്യ ആഘോഷ പരിപാടികളിൽ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും എമിറ്റേറ്റ് ഭരണാധികാരികളും കിരീടാവകാശികളും സംബന്ധിച്ചു. ഇതാണ് ഭാവി എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടി. രാഷ്ട്രശിൽപികളായ ശൈഖ് സായിദും ശൈഖ് റാശിദും എപ്രകാരം രാജ്യത്തെ മുന്നോട്ടു നയിച്ചുവെന്നും ഭാവിയിലേക്ക് യു.എ.ഇ നടത്താനൊരുങ്ങുന്ന കുതിപ്പുകളും വിശദീകരിക്കുന്ന ചിത്രീകരണവും കലാ സാംസ്കാരിക പ്രദർശനങ്ങളും പരിപാടിയിലുണ്ടായിരുന്നു.
സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുെഎമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമി എന്നിവർ മുൻ നിരയിലുണ്ടായിരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരിടാവകാശി ൈശഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുെഎമി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽ ഖുവൈൻ കിരിടാവകാശി ശൈഖ് റാശിദ് ബിൻ സഉൗദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽ ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഉൗദ് ബിൻ സഖർ ആൽ ഖാസിമി എന്നിവരും ഉന്നത ഉേദ്യാഗസ്ഥരും പൊതുജനങ്ങളും ചടങ്ങിനെത്തി.
