യു.എ.ഇ ദേശീയ ദിനം: കൈകൊണ്ട് പതാക നെയ്ത് വിദ്യാര്‍ഥികള്‍
text_fieldsകൈകൊണ്ട് നെയ്ത് ദേശീയപതാകയുമായി അജ്മാൻ
കോസ്മോ പൊളിറ്റൻ സ്കൂൾ വിദ്യാര്‍ഥികള്‍
അജ്മാന്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇയുടെ പതാക കൈകൊണ്ട് നെയ്തെടുത്ത് വിദ്യാര്‍ഥികള്‍. അജ്മാന് കോസ്മോ പോളിറ്റന്‍ സ്കൂളിലെ അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ 17 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് നാല് ദിവസംകൊണ്ട് ക്രോഷെ പതാക ഉണ്ടാക്കിയത്. പതാകക്ക് 65 ഇഞ്ച് നീളവും 32.5 ഇഞ്ച് വീതിയുമുണ്ട്. ഓരോ വിദ്യാർഥിയും ഒരു പാച്ച് തയാറാക്കി. യു.എ.ഇ പതാകയുടെ നിറത്തിനനുസൃതമായ നൂലുകള്‍ ഉപയോഗിച്ചാണ് പതാക നിർമിച്ചത്.
നൂൽ, നിറം, പാറ്റേൺ എന്നിവയിൽ ശ്രദ്ധയും ക്ഷമയും ഉപയോഗിച്ചാണ് ഈ ക്രോഷെ പതാക ഒരുക്കിയത്. കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കരകൗശല കലകളിൽ ബോധവത്കരണം വളർത്തുന്നതുമായ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു വേറിട്ട പരിപാടി സംഘടിപ്പിച്ചത്. പതാക നിർമാണത്തിന് ക്രാഫ്റ്റ് അധ്യാപിക റുബീന നേതൃത്വം നല്കി. പ്രിൻസിപ്പൽ മുഹമ്മദ് അലി, വൈസ് പ്രിൻസിപ്പൽ റിസ്വാൻ, സൂപ്പർവൈസർ റഹ്മത്ത് ഷാമില എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു. വലിയ ക്രോഷെ യു.എ.ഇ. പതാക നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ് വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

