Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ ദേശീയ ദിനം: 50 ഇന പരിപാടികളുമായി ദുബൈ കെ.എം.സി.സി

text_fields
bookmark_border
യു.എ.ഇ ദേശീയ ദിനം: 50 ഇന പരിപാടികളുമായി ദുബൈ കെ.എം.സി.സി
cancel

ദുബൈ: യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷ ഭാഗമായി 50 ഇന പരിപാടികളുമായി വിപുലമായ ആഘോഷം സംഘടിപ്പിക്കാന്‍ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

കലാ-സാഹിത്യ- കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, അന്താരാഷ്​ട്ര സെമിനാര്‍, രക്തസാക്ഷി ദിനാചരണം, വനിതകള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ത പരിപാടികള്‍, രക്തദാന കാമ്പയിന്‍, പൊതുസമ്മേളനം എന്നിവയാണ് പരിപാടികൾ. ഒരു മാസം നീളുന്ന ആഘോഷ പരിപാടികള്‍ ദുബൈയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാകും. യോഗത്തില്‍ ആക്ടിങ്​ പ്രസിഡൻറ്​ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.കെ. ഇസ്മായില്‍, വൈസ് പ്രസിഡൻറുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, ഹനീഫ് ചെര്‍ക്കള, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ. മൊയ്തു, ഹസന്‍ ചാലില്‍, പി.എ. ഫാറൂഖ്, മജീദ് മടക്കിമല, കെ.പി.എ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. ആക്ടിങ്​ സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി സ്വാഗതവും സെക്രട്ടറി സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE National Day: Dubai KMCC with 50 events
Next Story