പോറ്റമ്മനാടിന് സ്നേഹാദരവേകി മാറഞ്ചേരിക്കാരുടെ ആഘോഷപ്പന്തൽ
text_fieldsമാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീർപന്തൽ സംഘടിപ്പിച്ച ആഘോഷപ്പന്തൽ
പരിപാടിയിലെ ജേതാക്കൾ
uദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീർപന്തൽ സംഘടിപ്പിച്ച ആഘോഷപ്പന്തൽ ഏഴാം പതിപ്പിൽ ടീം പരിച്ചകം ഫാൽക്കൻസ് ചാമ്പ്യന്മാരായി. പുറങ്ങ് ഫൈറ്റേഴ്സ് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം മുക്കാല ടസ്കേഴ്സും താമലശ്ശേരി ടൈഗേഴ്സും പങ്കിടുകയും ചെയ്തു. മുഖ്യ ആകർഷണമായ വടംവലി മത്സരത്തിൽ പുറങ്ങ് ഫൈറ്റേഴ്സ് ജേതാക്കളായി. പരിച്ചകം ഫാൽക്കൻസും വടമുക്ക് വാരിയേഴ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിത വിഭാഗം മത്സരങ്ങളിൽ ക്യൂൻസ് ഫാൽക്കൻസ് പരിച്ചകം ഒന്നാം സ്ഥാനവും ക്യൂൻസ് ഫൈറ്റേഴ്സ് പുറങ്ങ് രണ്ടാം സ്ഥാനവും ക്യൂൻസ് ടീം മാസ്റ്റർപാടി മൂന്നാം സ്ഥാനവും നേടി. കിഡ്സ് ആൻഡ് ടീൻസ് വിഭാഗത്തിൽ ജൂനിയർ ഫാൽക്കൻസ് പരിച്ചകം ഒന്നാമതും ജൂനിയർ പാന്തേഴ്സ് പനമ്പാട് രണ്ടും ജൂനിയർ സെന്റർ ചലഞ്ചേഴ്സ് മൂന്നും സ്ഥാനം നേടി.
ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. ബഷീർ സിൽസില അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ ഷുക്കൂർ മന്നിങ്ങയിൽ സ്വാഗതം പറഞ്ഞു. സുകേഷ് ഗോവിന്ദനുള്ള തണ്ണീർ പന്തലിന്റെ ആദരം സഫാരി ഗ്രൂപ് എം.ഡി മടപ്പാട്ട് അബൂബക്കർ സമർപ്പിച്ചു. എൻ.കെ. നിയാസ്, അഷറഫ് ചുള്ളിയിൽ, അമീൻ, എം.പി. ജലീൽ, ടെൻ എക്സ് പ്രോപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ, ബഷീർ താമലശ്ശേരി, തണ്ണീർപന്തൽ മുഖ്യ രക്ഷാധികാരിയും റെഡ് പെപ്പർ ഗ്രൂപ് എം.ഡിയുമായ നാസർ മന്നിങ്ങയിൽ, ഖദീജ മൂത്തേടത്ത്, ഫൈസൽ റാസി, പ്രോഗ്രാം ജോയന്റ് കൺവീനർ അമീൻ തുടങ്ങിയവർ സംസാരിച്ചു. ശമൽ കരീം സ്റ്റാർ മാസ്റ്റർ ട്രേഡിങ്, എടപ്പാൾ ബാപ്പു, അജേഷ് റെഡ് പെപ്പർ എന്നിവർ സമ്മാനദാനം നടത്തി. തുടർന്ന് പ്രദീപ് ബാബുവും സംഘവും അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

