അബൂദബി മലയാളിസമാജം യു.എ.ഇ ദേശീയ ദിനാഘോഷം
text_fieldsഅബൂദബി മലയാളിസമാജം സംഘടിപ്പിച്ച യു.എ.ഇ.ദേശീയ ദിനാഘോഷ പരിപാടി
അബൂദബി: അബൂദബി മലയാളിസമാജം യു.എ.ഇ അമ്പതാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. കലാവിഭാഗം സംഘടിപ്പിച്ച ദേശീയദിന പരിപാടികൾക്ക് സമാജം പ്രസിഡൻറ് സലീം ചിറക്കൽ നേതൃത്വം നൽകി. സീരിയൽ താരം അശ്വതി മുഖ്യാതിഥിയായിരുന്നു. സമാജം കലാവിഭാഗം സെക്രട്ടറി രേഖീൻ സോമൻ പരിപാടികൾക്ക് നേതൃത്വം നൽകി. സമാജം കോഒാഡിനേഷൻ ചെയർമാൻ യേശുശീലൻ, വൈസ് ചെയർമാൻ ബാബു വടകര, സമാജം ആക്ടിങ് സെക്രട്ടറി മനു കൈനകരി, ട്രഷറർ അനീഷ്മോൻ, വൈസ് പ്രസിഡൻറ് ഷാജികുമാർ, കോഒാഡിനേറ്റർ സതീഷ്കുമാർ, വനിതവിഭാഗം കൺവീനർ സിന്ധു ലാലി എന്നിവർ സംസാരിച്ചു. യു.എ.ഇയിലെ പരമ്പരാഗത വസ്ത്രം ധരിച്ചുള്ള മത്സരത്തിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. പൊന്നമ്പിളി, അപർണ എന്നിവർ വിധികർത്താക്കളായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

