Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയ...

ദേശീയ ദിനാഘോഷം:വെടിക്കെട്ട്​ മുതൽ സംഗീതം വരെ: ഷാർജയിൽ വൈവിധ്യമാർന്ന പരിപാടികൾ

text_fields
bookmark_border
ദേശീയ ദിനാഘോഷം:വെടിക്കെട്ട്​ മുതൽ സംഗീതം വരെ:  ഷാർജയിൽ വൈവിധ്യമാർന്ന പരിപാടികൾ
cancel

ഷാ​ർ​ജ: യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഷാ​ർ​ജ പ​ട്ട​ണ​ത്തി​ലും ഉ​പ​ന​ഗ​ര​ങ്ങ​ളി​ലും വ്യ​ത്യ​സ്​​ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഗീ​ത​ശി​ൽ​പ​ങ്ങ​ളും ക്ലാ​സി​ക് കാ​ർ പ​രേ​ഡ്, വെ​ടി​ക്കെ​ട്ട്, ഘോ​ഷ​യാ​ത്ര തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​ൽ​ബ, അ​ൽ ബ​താ​ഈ, വാ​ദി അ​ൽ ഹെ​ലോ എ​ന്നി​വി​ട​ങ്ങ​ളി​ൽ, 26, 28, 29 തീ​യ​തി​ക​ളി​ൽ പ്രാ​ദേ​ശി​ക പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം വെ​ടി​ക്കെ​ട്ടു​ക​ളും പ​രേ​ഡു​ക​ളും ഷോ​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നാ​ഷ​ന​ൽ ഡേ ​സെ​ലി​ബ്രേ​ഷ​ൻ ക​മ്മി​റ്റി പ​റ​ഞ്ഞു.

ക​ൽ​ബ വെ​ടി​ക്കെ​ട്ട്

ന​വം​ബ​ർ 26ന് ​വെ​ള്ളി​യാ​ഴ്​​ച​ ക​ൽ​ബ​യി​ലെ പ്ര​കൃ​തി മ​നോ​ഹാ​രി​ത​യി​ൽ നി​ന്ന് ക​രി​മ​രു​ന്നു​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന് ച​തു​ർ​വ​ർ​ണ പ​താ​ക വ​ര​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ദേ​ശീ​യ ഓ​പ്പ​റ അ​ര​ങ്ങേ​റു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ക്ലാ​സി​ക് കാ​ർ, ബൈ​ക്ക് പ​രേ​ഡ് ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള വാ​ഹ​ന​പ്രേ​മി​ക​ളെ ര​സി​പ്പി​ക്കും. നി​ര​വ​ധി നാ​ടോ​ടി പ​രി​പാ​ടി​ക​ളും പ്ര​ശ​സ്​​ത സ്വ​ദേ​ശി ഗാ​യ​ക​ൻ ഫൈ​സ​ൽ അ​ൽ ജാ​സി​മി​െൻറ സം​ഗീ​ത​ക്ക​ച്ചേ​രി​യും അ​ര​ങ്ങേ​റും.

അ​ൽ ബ​താ​ഈ​യി​ൽ

28ന്​ ​അ​ൽ ബ​ത​യ്ഹ് 50ാം വാ​ർ​ഷി​ക പ​രേ​ഡി​ന് പു​റ​മേ, രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ 11 വ​രെ പ​ര​മ്പ​രാ​ഗ​ത ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. യു.​എ.​ഇ​യു​ടെ സ​മ്പ​ന്ന​മാ​യ ഇ​ന്ന​ലെ​ക​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന പു​രാ​വ​സ്​​തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം രാ​ജ്യ​ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം സ​ന്ദ​ർ​ശ​ക​ർ​ക്ക് ല​ഭി​ക്കും.

വാ​ദി അ​ൽ ഹെ​ലോ​യി​ൽ

29ന്​ ​വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ അ​ഞ്ചു വ​രെ ജ​ന​പ്രി​യ ദി​ബ്ബ അ​ൽ ഹ​ർ​ബി​യ ബാ​ൻ​ഡി​െൻറ പ്ര​ക​ട​ന​ത്തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. യു.​എ.​ഇ​യു​ടെ ദേ​ശീ​യ പൈ​തൃ​ക​ത്തി​ൽ, ഫാ​ൽ​ക്ക​ൻ പ​ക്ഷി​ക​ളു​ടെ പ്രാ​ധാ​ന്യം വി​വ​രി​ക്കു​ന്ന ശി​ൽ​പ​ശാ​ല​ക​ൾ ന​ട​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ദ​ഗ്​​ധ​രി​ൽ നി​ന്ന് ഫാ​ൽ​ക്ക​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ അ​റി​വു​ക​ൾ നേ​ടാ​നും വേ​ട്ട​യാ​ട​ലി​ൽ സ്വ​ദേ​ശി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ൽ​ക്ക​നു​ക​ളെ കാ​ണാ​നും അ​വ​സ​രം ല​ഭി​ക്കും. ഖോ​ർ​ഫ​ക്കാ​ൻ, അ​ൽ മ​ദാം, ദി​ബ്ബ അ​ൽ ഹി​സ്ൻ, അ​ൽ ഹം​റി​യ, ക​ൽ​ബ, അ​ൽ ദൈ​ദ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഷാ​ർ​ജ എ​മി​റേ​റ്റി​ലെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ദേ​ശീ​യ​ദി​ന​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE national day
News Summary - UAE national day celebration
Next Story