50 പേരുടെ 50 കി.മീ സൈക്കിൾ റൈഡുമായി കേരള റൈഡേഴ്സ്
text_fields50 കി.മീറ്റർ സൈക്കിൾ റൈഡിൽ പങ്കെടുത്ത കേരള റൈഡേഴ്സ് ക്ലബ് അംഗങ്ങൾ
ദുബൈ: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് 50 പേരെ അണിനിരത്തി 50 കി.മീറ്റർ സൈക്കിൾ റൈഡ് സംഘടിപ്പിച്ച് കേരള റൈഡേഴ്സ് ക്ലബ്. സുവർണ ജൂബിലി വർഷത്തിലെത്തിയ യു.എ.ഇയോട് ആദരവ് പ്രകടിപ്പിച്ചാണ് റൈഡ് സംഘടിപ്പിച്ചത്. നാദൽ ഷിബ (നാസ്) സൈക്കിൾ ട്രാക്കിലാണ് റൈഡ് നടന്നത്. യു.എ.ഇ ദേശീയപതാക വഹിച്ചാണ് 50 സൈക്ലിസ്റ്റുകൾ റൈഡ് നടത്തിയത്. ക്ലബ് അംഗവും റൈഡിങ് ക്യാപ്റ്റനുമായ ലാലു കോശി 20 മണിക്കൂറെടുത്ത് 501 കി.മീറ്റർ റൈഡ് ചെയ്ത് യു.എ.ഇക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു. ഷിജോ വർഗീസ്, സാദിഖ് എന്നീ ക്ലബ് അംഗങ്ങൾ 50 കി.മീറ്റർ വീതം ഓടിയാണ് ദേശീയദിനം ആഘോഷമാക്കിയത്.

