യു.എ.ഇ നന്നംമുക്ക് കായികമേള
text_fieldsയു.എ.ഇ നന്നംമുക്ക് കായികമേളയില്‍ ജേതാക്കളായ ടീം ഓഫ് കിഴക്കുമുറി
ഷാര്‍ജ: യു.എ.ഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഷാര്‍ജ മുവൈല സ്കോളേഴ്സ് ഇന്റര്‍നാഷനല്‍ അക്കാദമി ഗ്രൗണ്ടില്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. ബാഡ്മിന്റണ്‍, ചെസ്, ഫുട്ബാള്‍ തുടങ്ങി അഞ്ച് മത്സരങ്ങളില്‍ കൂടുതല്‍ പോയന്റുകള്‍ നേടിയ ടീം ഓഫ് കിഴക്കുമുറി ജേതാക്കളായി. പൂച്ചപ്പടി, നന്നംമുക്ക് ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി.
വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. പ്രസിഡന്റ് പി.എം. ഹൈദര്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ്, ജംഷീര്‍ കിഴക്കുമുറി, റൈഫാന്‍ കോലാട്ട് വളപ്പില്‍, അഡ്വ. സുധീര്‍, നൗഷാദ് ചെമ്പേത്ത് എന്നിവര്‍ സംസാരിച്ചു.

