മുംബൈ ട്രാവല്‍ മേളയില്‍ മികച്ച പവലിയന്‍ യു.എ.ഇയുടേത്
text_fieldsഅബൂദബി: ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ മേളയായ ഒ.ടി.എം പ്രദര്‍ശനത്തില്‍ മികച്ച പവiിയന്‍ ഒരുക്കിയതിനുള്ള അവാര്‍ഡ് യു.എ.ഇക്ക്. ‘വിസിറ്റ് യു.എ.ഇ’ എന്ന തലവാചകത്തോടെ ഒരുക്കിയ പവ്ലിയന് അലങ്കാരത്തിലും രൂപകല്‍പനയിലും മികച്ച മാര്‍ക്ക് നേടാനായി.
യു.എ.ഇയെ വിശിഷ്ട വിനോദ സഞ്ചാര കേന്ദ്രമായി അവതരിപ്പിക്കുന്നതിലുള്ള ഏകീകൃത ദേശീയ യത്നത്തിനുള്ള സമഗ്ര നയത്തിന് ലഭിച്ച അംഗീകാരമാണ് ഒ.ടി.എം അവാര്‍ഡെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും വിനോദ സഞ്ചാര വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവുമായ മുഹമ്മദ് ഖമീസ് ആല്‍ മുഹൈരി പറഞ്ഞു.
രണ്ടാം തവണയാണ് യു.എ.ഇ ഒ.ടി.എം പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. മുംബൈയില്‍ സംഘടിപ്പിച്ച ഇത്തവണ ഒ.ടി.എമ്മില്‍ 50 രാജ്യങ്ങളില്‍നിന്നുള്ള 1,000 പ്രദര്‍ശകരാണ് പങ്കെടുത്തത്. വിനോദസഞ്ചാര സേവനങ്ങളെയും സൗകര്യങ്ങളെയും പരിചയപ്പെടുത്തിയ യു.എ.ഇ പവലിയനില്‍ ബിസിനസ്, ഷോപിങ്, ചികിത്സ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അടുത്തറിയാനും സൗകര്യമുണ്ടായിരുന്നു. യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍, ഹോട്ടലുകള്‍, വിനോദകേന്ദ്ര കമ്പനികള്‍, ക്ളീവ്ലാന്‍ഡ് ക്ളിനിക് തുടങ്ങിയവ മേളയില്‍ പങ്കെടുത്തു.
അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റി, ദുബൈ വിനോദഞ്ചാര-വാണിജ്യ മാര്‍ക്കറ്റിങ് വകുപ്പ്, ഷാര്‍ജ വിനോദസഞ്ചാര-വ്യാപാര വികസന അതോറിറ്റി, റാസല്‍ഖൈമ വിനോദസഞ്ചാര വികസന അതോറിറ്റി, ഫുജൈറ വിനോദസഞ്ചാര-പുരാവസ്തു അതോറിറ്റി, അജ്മാന്‍ വിനോദസഞ്ചാര വികസന വകുപ്പ് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.