Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 11 ഇനം തൊഴില്‍ ലംഘനങ്ങള്‍ മന്ത്രാലയത്തില്‍ പരാതിപ്പെടാം: മൊഹ്‌റെ
text_fieldsbookmark_border
അബൂദബി: യു.എ.ഇയില്‍ താമസ സ്ഥലവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, വേതന കുടിശ്ശിക, നിര്‍ബന്ധിത ജോലി, ലൈംഗിക അതിക്രമം ഉള്‍പ്പെടെ 11 തരം തൊഴില്‍ നിയമലംഘനങ്ങള്‍ മാനവവിഭവശേഷി സ്വദേശിവല്‍കരണ മന്ത്രാലയത്തെ (മൊഹ്‌റെ) നേരിട്ട് അറിയിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കും ഇത്തരം നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടാൻ സാധിക്കും.
പരാതിപ്പെടാവുന്ന ലംഘനങ്ങള്‍
- വ്യാജ സ്വദേശിവല്‍കരണം
- സ്വദേശിവല്‍കരണ നിബന്ധനകള്‍ പാലിക്കാതിരിക്കല്‍
- നിര്‍ബന്ധിത ജോലിയും മനുഷ്യക്കടത്തും
- ലൈംഗിക അതിക്രമങ്ങള്‍
- അര്‍ഹമായ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കല്‍
- പ്രതിദിനം പരമാവധി അനുവദിച്ചിട്ടുള്ള രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധിക ജോലി ചെയ്യിപ്പിക്കല്‍
- ഉച്ചവിശ്രമ നിയമങ്ങളും കടുത്ത ചൂടില്‍ നിന്നുള്ള സംരക്ഷണ ചട്ടങ്ങളും ലംഘിക്കല്‍
- ലേബര്‍ അക്കൊമഡേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍
- വിസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് തൊഴിലാളികളെ ജോലിക്ക് വെക്കല്‍
- തൊഴിലിടങ്ങളിലെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം
- വാര്‍ഷിക അവധിയോ, അവധിക്ക് പകരമുള്ള വേതനമോ നല്‍കാതിരിക്കല്‍
തൊഴിലുടമയും വീട്ടുജോലിക്കാരും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഔദ്യോഗിക പരിഹാര ഇടപെടലുകള്‍ക്കായി മന്ത്രാലയത്തെ സമീപിക്കാം.
പരാതി നല്‍കേണ്ട മാര്‍ഗങ്ങള്‍
- മൊഹ്‌റെ യു.എ.ഇ. മൊബൈല്‍ ആപ്പ്
- മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- ലേബര്‍ ക്ലെയിംസ് ആന്‍ഡ് അഡൈ്വസറി സെന്റര്‍ കോള്‍ സെന്റര്‍ നമ്പര്‍: 80084
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

