Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ പരിസ്ഥിതി...

യു.എ.ഇ പരിസ്ഥിതി മന്ത്രാലയം അന്താരാഷ്​ട്ര പ്രകൃതി സംരക്ഷണ സംഘടനയിൽ ചേർന്നു

text_fields
bookmark_border
യു.എ.ഇ പരിസ്ഥിതി മന്ത്രാലയം അന്താരാഷ്​ട്ര പ്രകൃതി സംരക്ഷണ സംഘടനയിൽ ചേർന്നു
cancel

ദുബൈ: യു.എ.ഇ പരിസ്ഥിതി മന്ത്രാലയം ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ (ഐ.യു.‌സി‌.എൻ)എന്ന അന്താരാഷ്​ട്ര സംഘടനയിൽ അംഗമായതായി കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അബ്​ദുല്ല അൽ നുയിമി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതക്കുമുള്ള രാജ്യത്തി​െൻറ പ്രതിബദ്ധതയുടെ മറ്റൊരു സൂചനയാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. കാലാവസ്ഥയും ജൈവവൈവിധ്യവും സംബന്ധിച്ച പ്രധാന അന്താരാഷ്​ട്ര കൺവെൻഷനുകളിൽ ഒപ്പിട്ട യു.എ.ഇ, പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്തുന്ന ചരിത്രപരമായൊരു ചുവടുവെപ്പാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പഴയതും വലുതുമായ അന്താരാഷ്​ട്ര പരിസ്ഥിതി സംഘടനയായ ഐ.യു.‌സി‌.എന്നിലേക്കുള്ള മന്ത്രാലയത്തിെൻറ അംഗത്വം, കാലാവസ്ഥ വ്യതിയാനം മുതൽ ജൈവവൈവിധ്യ നഷ്​ടം വരെയുള്ള ആഗോള സംരക്ഷണ ശ്രമങ്ങളെ പിന്തുണക്കുന്നതിനും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള രാജ്യത്തിെൻറ പ്രതിജ്ഞാബദ്ധത ഉൗട്ടിയുറപ്പിക്കുന്നതാണ്.

പ്രകൃതി സംരക്ഷണത്തിന് പ്രധാന മുൻഗണന നൽകുന്ന യു.എ.ഇയുടെ നേതൃത്വം രാജ്യത്തി​െൻറ സുസ്ഥിര വികസനങ്ങളെ തന്ത്രങ്ങളുടെ അവിഭാജ്യ ഘടകമായാണ് കാണുന്നത്. 185 രാജ്യങ്ങളിലായി 1,400 ഓളം സർക്കാർ, സർക്കാറിതര അംഗങ്ങളുള്ള ​െഎ.യു.‌സി.‌എൻ ഡാറ്റ ശേഖരണം, വിശകലനം, ഗവേഷണം എന്നിവക്കാണ് പ്രധാന ശ്രദ്ധ ചെലുത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഉൾപ്പെട്ട റെഡ് ഡാറ്റ ബുക്ക്, സംരക്ഷിത പ്രദേശങ്ങൾ പ്രതിപാദിക്കുന്ന ഗ്രീൻ പട്ടിക, പ്രധാന ജൈവവൈവിധ്യ മേഖലകൾ എന്നിവയുൾപ്പെടെ രൂപവത്​കരിക്കുന്നതും നിയന്ത്രിക്കുന്നതും ഇൗ സംഘടനയാണ്.

യു.എ.ഇക്ക് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ സംഘടനയുമായി ദീർഘകാലത്തെ പങ്കാളിത്തമുണ്ട്. പ്രത്യേകിച്ചും അതി​െൻറ സ്പീഷിസ് സർവൈവൽ കമീഷനുമായുള്ള പ്രവർത്തനം സംഘടനയുമായി സഹകരിച്ചാണ് നടക്കുന്നത്. സ്പീഷിസ് സംരക്ഷണം, റെഡ് ലിസ്​റ്റ്​ വിലയിരുത്തൽ, പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ 20 വർഷമായി സംഘടന യു.എ.ഇയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട് -മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ടിലെ മാനേജിങ്​ ഡയറക്ടർ റസാൻ അൽ മുബാറക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Ministry of Environment
Next Story