പുതിയ യു.എ.ഇ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsഅബൂദബി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അബൂദബി മുഷ്രിഫ് കൊട്ടാരത്തിൽ ചൊവ്വാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.
ചുമതലകൾ നിറവേറ്റുന്നതിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് മന്ത്രിമാർക്ക് ആശംസകൾ നേർന്നു. യു.എ.ഇയുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സഫലമാക്കുന്നതിൽ വലിയ പ്രയത്നങ്ങൾ നടത്താൻ അദ്ദേഹം മന്ത്രിമാെര ആഹ്വാനം ചെയ്തു. ‘യു.എ.ഇ 2071’ലേക്കുള്ള പാഥേയത്തിന് അടിത്തറ പാകുന്നതിന് വിവിധ മേഖലകളിലെ വികസനവും സമൃദ്ധിയും കരസ്ഥമാക്കുന്നതിനുള്ള നേതാക്കളുടെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സർക്കാറെന്ന് അദ്ദേഹം പറഞ്ഞു.
‘യു.എ.ഇ 2071’ലേക്കുള്ള നമ്മുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി പ്രധാനെപ്പട്ട എല്ലാ മേഖലകളിലും വലിയ കുതിപ്പ് തേടുകയാണ് നാം. യു.എ.ഇക്കായി പുതിയ ശാസ്ത്ര^സാേങ്കതികവിദ്യ കൊണ്ട് സമ്പുഷ്ടമായ ഒരു ഘട്ടത്തെ മുന്നോട്ട് നയിക്കുകയും വരാനിരിക്കുന്ന നിരവധി തലമുറകളുടെ ഭാവി രൂപപ്പെടുത്തുകയുമാണ് നമ്മൾ.
നമുക്ക് ദേശീയ മുൻഗണനകളെ അഭിസംേബാധന ചെയ്യാനും ആഗ്രഹിച്ച ലക്ഷ്യങ്ങളിലെത്തുന്നതിനുള്ള ജനങ്ങളുെട പ്രതീക്ഷകളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട്. യു.എ.ഇയിലെ ജനങ്ങൾക്ക് െഎശ്വര്യ ജീവിതം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രയത്നവും നാം പാഴാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോജിച്ചുള്ള പ്രയത്നങ്ങളിലൂടെയും കൂട്ടായ പ്രവൃത്തികളിലൂടെയും മാത്രമേ ശൈഖ് ഖലീഫയുടെയും ശൈഖ് മുഹമ്മദ് ബിൻ റാശിദിെൻറയും ലക്ഷ്യങ്ങൾ നമുക്ക് നേടാനാകൂ എന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. പുതിയ ചുമതലകളിൽ എല്ലാ മന്ത്രിമാർക്കും ശൈഖ് മുഹമ്മദ് ബിൻ സായിദ് വിജയം ആശംസിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സർക്കാറിനെ സേവിച്ച മന്ത്രിമാർക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
ശൈഖ് ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ റാശിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിമാർ അഭിമാനം പ്രകടിപ്പിച്ചു. സർക്കാറിൈൻറ ഭാഗമായതിലൂടെ തങ്ങൾ ആദരിക്കപ്പെട്ടു. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിലും സർക്കാറിെൻറയും നേതൃത്വത്തിെൻറയും അഭിലാഷങ്ങൾ നേടിയെടുക്കുന്നതിലും വർധിച്ച പ്രയത്നത്തിന് സമർപ്പണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
