മുഹമ്മദ് ബിൻ റാശിദും മുഹമ്മദ് ബിൻ സായിദും അഡ്നോക് ആസ്ഥാനം സന്ദർശിച്ചു
text_fieldsഅബൂദബി: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ അബൂദബി ദേശീയ എണ്ണക്കമ്പനി (അഡ്നോക്) ആസ്ഥാനം സന്ദർശിച്ചു. ഞായറാഴ്ചയായിരുന്നു സന്ദർശനം.
യു.എ.ഇയുടെ കഴിവും പരിചയവും അടിസ്ഥാനമാക്കി സാമ്പത്തിക വൈവിധ്യവത്കരണം കാത്തുസൂക്ഷിക്കേണ്ടതിെൻറ പ്രാധാന്യം ഇരുവരും ഉൗന്നിപ്പറഞ്ഞു.
വളർച്ചയും സമൃദ്ധിയും ഉറപ്പ് വരുത്താനും ലോകത്തെ മുമ്പന്തിയിലുള്ള രാജ്യങ്ങൾക്കിടയിൽ യു.എ.ഇയുടെ പദവി പ്രബലമാക്കാനും അക്കാദമിക സമീപനവും ദീർഘദൃഷ്ടിയും നിർണായകമാെണന്നും ഇരുവരും കൂട്ടിച്ചേർത്തു.
നയതന്ത്ര പങ്കാളിത്തം വ്യാപിപ്പിക്കാനും സംയുക്ത നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അഡ്നോകിെൻറ ഉദ്യമങ്ങെള ശൈഖ് മുഹമ്മദ് പ്രശംസിച്ചു.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുൈബ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
