Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘കോ​പ്​-28’...

‘കോ​പ്​-28’ നി​യു​ക്​​ത പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ്​ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
‘കോ​പ്​-28’
cancel
camera_alt

‘കോ​പ്​-28’ നി​യു​ക്​​ത പ്ര​സി​ഡ​ന്‍റ്​ മ​ന്ത്രി ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ ബ്രി​ട്ട​നി​ലെ ചാ​ൾ​സ്​ രാ​ജാ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

ദു​ബൈ: യു.​എ.​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ‘കോ​പ്​-28’ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു.​എ.​ഇ വ്യ​വ​സാ​യ, അ​ഡ്വാ​ൻ​സ്ഡ് ടെ​ക്നോ​ള​ജി മ​ന്ത്രി​യും ഉ​ച്ച​കോ​ടി​യു​ടെ നി​യു​ക്​​ത പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ ബ്രി​ട്ട​നി​ലെ ചാ​ൾ​സ്​ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

യു.​എ.​ഇ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​ത്യേ​ക ദൂ​ത​നും​കൂ​ടി​യാ​യ മ​ന്ത്രി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​ചെ​യ്തു. ല​ണ്ട​നി​ലെ ബ​ക്കി​ങ്​​ഹാം പാ​ല​സി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്ന്​ ട്വീ​റ്റി​ലൂ​ടെ മ​ന്ത്രി അ​റി​യി​ച്ചു. ലോ​ക നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന യു.​എ​ൻ ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ ‘കോ​പ്​-28’ ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ദു​ബൈ​യി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന വ്യ​ക്​​തി​ത്വ​മാ​ണ്​ രാ​ജാ​വെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച അ​ൽ ജാ​ബി​ർ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന്​ ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ​യു​ടെ​യും പ്ര​കൃ​തി​യു​ടെ​യും കാ​ര്യ​ത്തി​ൽ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ചാ​ൾ​സ് രാ​ജാ​വു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​വി​ധാ​ന​ങ്ങ​ളും ലോ​ക​വു​മാ​യും സ​ഹ​ക​രി​ച്ച്​ നീ​ങ്ങും. കാ​ലാ​വ​സ്ഥാ ആ​ഘാ​ത​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​വ​രെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി മേ​ഖ​ല​ക​ളി​ലു​ട​നീ​ളം ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​പ്​-28 വ​ഴി യു.​എ.​ഇ ല​ക്ഷ്യം​വെ​ക്കു​ന്ന മാ​റ്റ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ചാ​ൾ​സ്​ രാ​ജാ​വു​മാ​യി അ​ൽ ജാ​ബി​ർ പ​ങ്കു​വെ​ച്ചു. പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്ക​ു​ന്ന ചാ​ൾ​സ്​ രാ​ജാ​വ്​ നേ​ര​ത്തേ മു​ത​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന വ്യ​ക്​​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae ministercop28Sultan Al Jaber
News Summary - UAE minister meets King Charles
Next Story