ചിരിവാതകം ദുരുപയോഗം ചെയ്യുന്നവർ കരയേണ്ടിവരും
text_fieldsഅബൂദബി: ചിരിവാതകം എന്നറിയപ്പെടുന്ന ഇൗതൈൽ ക്ലോറൈഡ് ദുരുപയോഗം ചെയ്യുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. ലഹരിക്ക് വേണ്ടി കൗമാരക്കാരായ വിദ്യാർഥികൾ ഇൗതൈൽ ക്ലോറൈഡ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ആരോഗ്യമന്ത്രാലയം ഇതിെൻറ പ്രത്യാഘാതങ്ങൾ വിവരിച്ച് സർക്കുലർ ഇറക്കിയത്.
തൊലിയിലെ മുറിവ് കാരണമായുള്ള വേദനയിൽനിന്ന് ആശ്വാസം കിട്ടാനാണ് സാധാരണ ഇൗതൈൽ ക്ലോറൈഡ് ഉപയോഗിക്കുന്നത്. അതിനാൽ ഇത് എല്ലാ മെഡിക്കൽ സ്റ്റോറുകളിലും കുറഞ്ഞ വിലക്ക് ലഭ്യമാണ്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും ഇവയുടെ ഒാൺലൈൻ വിൽപനയും നടക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നത് കുറ്റകരവുമല്ല. ഇൗ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് വിദ്യാർഥികൾ ലഹരിക്കായി ഇൗതൈൽ ക്ലോറൈഡ് ഉപയോഗിക്കുന്നത്. ഇൗതൈൽ ക്ലോറൈഡിെൻറ ദുരുപയോഗം അപകടകരമായ പാർശ്വഫലത്തിേലക്ക് നയിക്കുമെന്നും ആരോഗ്യവും സാമൂഹിക ജീവിതവും അപരിഹാര്യമാം വിധം തകർക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. നാഡീവ്യവസ്ഥയിലെ തകരാറ്, പ്രതികരണശേഷി കുറയൽ, മൂകത, വിറയൽ, കണ്ണുകൾ അറിയാതെ ചലിക്കൽ തുടങ്ങിയവയാണ് ഇതു കാരണമായി ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. ഇത് ശ്വസിക്കുന്നത് ഒാക്സിജൻ കുറവ് അനുഭവപ്പെട്ട് മരണത്തിലേക്ക് നയിക്കാൻ ഇടയാക്കും. കരൾ, വൃക്ക അവയങ്ങളുടെ പ്രവർത്തനങ്ങൾ താറുമാറാക്കാനും ഇതു കാരണമാകും. ചില രാജ്യങ്ങൾ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഉൽപന്നങ്ങളുടെ പട്ടികയിൽ ഇൗതൈൽ ക്ലോറൈഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിെൻറ അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്ന് അബൂദബിയിലെയും ദുബൈയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം സർക്കുലർ അയച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിെല അസിസ്റ്റൻറ് സെക്രട്ടറി അമീൻ ആൽ അമീരി അറിയിച്ചു. വിദ്യാർഥികളുടെ പെരുമാറ്റം നിരീക്ഷിക്കാനും ഇൗതൈൽ ക്ലോറൈഡ് ഉപയോഗിക്കുന്നതായി സംശയമുണ്ടെങ്കിൽ ആരോഗ്യ മന്ത്രാലയത്തെ വിവരമറിയിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
ഇൗതൈൽ ക്ലോറൈഡ് പോലുള്ള ഉൽപന്നങ്ങൾ 18 വയസ്സിന് താഴെയുള്ളവർക്ക് വിൽക്കരുതെന്ന് ഫാർമസി ഉടമകൾക്ക് നിർദേശം നൽകിയിരിക്കുന്നു. അതേസമയം ഇൗ ഉൽപന്നത്തിെൻറ വിൽപന സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
