ഫ്ലാക്ക, കാത്തിനോൺ ‘മരുന്നു’കൾ യു.എ.ഇയിൽ നിരോധിക്കും
text_fieldsഅബൂദബി: മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്ന ഫ്ലാക്ക, കാത്തിനോൺ ‘ഒൗഷധ’ങ്ങൾ യു.എ.ഇ നിരോധിക്കുന്നു. ഉപയോഗിക്കുന്നവർക്ക് മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന ഇവ ൈകവശം വെക്കുകേയാ കടത്തുകയോ ചെയ്താൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റമാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്.
ദുബൈ പൊലീസിൽ നിന്ന് ലഭിച്ച ഉപദേശ പ്രകാരമാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത മയക്കുമരുന്ന് അവലോകന കമ്മിറ്റി ഇവയെ നിരോധിത പട്ടികയിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്തത്. ഫ്ലാക്കയോ കാത്തിനോണോ ഉപയോഗിച്ച് പിടിക്കപ്പെട്ടാൽ കുറഞ്ഞത് രണ്ട് വർഷം ജയിൽശിക്ഷ അനുഭവിേക്കണ്ടിവരും. ഇവ കടത്തിയ കേസിലെ പ്രതികളെ വധശിക്ഷക്ക് വിധിക്കാൻ ജഡ്ജിമാർക്ക് അധികാരമുണ്ടായിരിക്കും.
യഥാർഥത്തിൽ നിയമവിധേയമായ മരുന്നല്ലെങ്കിലും ഫ്ലാക്കയും കാത്തിനോണും യു.എ.ഇയിൽ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇവ യു.എ.ഇയിൽ കാണപ്പെടുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. േഫ്ലാറിഡയിലുൾപ്പെടെ ഇത് കഴിക്കുന്നവരുണ്ടാക്കിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എ.ഇ ഇവയെ നിരോധിക്കാൻ നടപടിയെടുക്കുന്നത്. ഫോർട്ട് ലോഡർഡേലിൽ 16 മാസങ്ങൾക്കിടെ 63 പേരുടെ മരണത്തിന് ഫ്ലാക്ക കാരണമായതായി ഫെഡറൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.െഎ) വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
