ഗൾഫ് മെഡിക്കൽ സർവകലാശാലയിൽ നൂതന ഗവേഷണ കേന്ദ്രം
text_fieldsഅജ്മാൻ: രോഗിയുടെ ജനിതക സ്വഭാവത്തിന് അനുസരിച്ച് ചികില്‍സ നിര്‍ണയിക്കുന്ന പ്രിസിഷന്‍ മെഡിക്കല്‍ രംഗത്തെ ഗവേഷണത്തിനായി അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യുനിവേഴിസിറ്റില്‍ പുതിയ കേന്ദ്രം തുറന്നു. ഈ രംഗത്തെ മിഡിലീസ്റ്റിലെ ആദ്യ ഗവേഷണകേന്ദ്രമാണിത്. പാരമ്പര്യജന്യ രോഗങ്ങളുടെ ചികില്‍സക്ക് മുന്‍തൂക്കം നല്‍കിയാണ് ഇവിടെ ഗവേഷണം.
ഗള്‍ഫ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി ഗവേഷണകേന്ദ്രത്തിെൻറ ഉദ്ഘാടനം നിര്‍വഹിച്ചു. മംഗലാപുരം സ്വദേശി തുൈമ്പ മൊയ്തീന്‍ നേതൃത്വം നല്‍കുന്ന തുെെമ്പ ഗ്രൂപ്പിന് കീഴിലാണ് യൂനിവേഴ്സിറ്റിയും ഗവേഷണകേന്ദ്രവും. പ്രിസിഷന്‍ മെഡിസിന് പുറമെ ട്രാന്‍സലേഷന്‍ മെഡിസിനിലും ഗവേഷണത്തിന് സൗകര്യമുള്ള ഗള്‍ഫിലെ ആദ്യ കേന്ദ്രമാണിത്. വിവിധ മേഖലകളിലെ ഗവേഷണഫലങ്ങള്‍ മനുഷ്യെൻറ ആരോഗ്യത്തിന് പ്രയോജനപ്പെടുത്തുന്നതാണ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിന്‍. ഏഴ് അത്യാധുനിക ലാബുകളാണ് ഗവേഷണകേന്ദ്രത്തിലുള്ളത്. മലയാളികളടക്കം 140 ഒാളം പേര്‍ ഇവിടെ ഗവേഷണത്തിനുണ്ട്.
ഹൃദ്രോഗം, രക്തജന്യരോഗങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയവയുടെ ചികില്‍സക്കാണ് ഗവേഷണത്തില്‍ മുന്‍തൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
