വിവിധ രാജ്യക്കാരുടെ ചികിത്സക്ക് അബൂദബിയിൽ മെഡിക്കൽ ടൂറിസം ശൃംഖല രൂപവത്കരിക്കും
text_fieldsഅബൂദബി: വിവിധ രാജ്യങ്ങളിൽനിന്നുള്ള രോഗികളുടെ ചികിത്സക്കും ശുശ്രൂഷക്കുമായി അബൂദബി എമിറേറ്റിൽ മെഡിക്കൽ ടൂറിസം ശൃംഖലക്ക് രൂപം നൽകുന്നു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് (എ.ടി.എം) അബൂദബി ആരോഗ്യ അതോറിറ്റിയും (ഹാദ്) അബൂദബി വിനോദസഞ്ചാര^സാംസ്കാരിക അതോറിറ്റിയും (ടി.സി.എ അബൂദബി) ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
അബൂദബി എമിറേറ്റിലേക്ക് വിദഗ്ധ ചികിത്സയും പരിചരണവും തേടിയെത്തുന്ന വിവിധ രാജ്യങ്ങളിലെ രോഗികൾക്ക് മികച്ചതും സമഗ്രവുമായ സേവനം ലഭ്യമാക്കുന്ന ചികിത്സാ ശൃംഖല സൃഷ്ടിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. വിദേശികളായ രോഗികൾ രാജ്യത്ത് താമസിക്കുന്ന കാലമത്രയും അവർക്ക് ആവശ്യമായ വിവിധ തരം ചികിത്സാ സേവനങ്ങൾ മെഡിക്കൽ ടൂറിസം ശൃംഖലയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കും. ആരോഗ്യ പരിചരണ സ്ഥാപനങ്ങൾ, റോഡ് ഗതാഗത സേവന ഏജൻസികൾ, വിമാനയാത്ര^വിനോദസഞ്ചാര കമ്പനികൾ, ചില്ലറ വിൽപന ഒൗട്ട്ലെറ്റുകൾ എന്നിവക്കെല്ലാം ഇൗ ശൃംഖലക്ക് കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അബൂദബിയിലെ വ്യത്യസ്ത മേഖലകളിലുള്ള സംഘടനകൾക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിെൻറ ഏകീകൃത വിസ സംവിധാനത്തിൻ കീഴിൽ സമഗ്ര പ്രവർത്തന മാനദണ്ഡം മെഡിക്കൽ ടൂറിസം ശൃംഖല വികസിപ്പിക്കും. ഹാദ് ആരോഗ്യപരിചരണ ഗുണമേന്മ വിഭാഗം ഡയറക്ടർ ഡോ. അ്സമ ആൽ മന്നാഇയും ടി.സി.എ അബൂദബി വിനോദ സഞ്ചാര മേഖല ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ സുൽത്താൻ ആൽ ദാഹേരിയും തമ്മിലാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. അബൂദബി എമിറേറ്റിലേക്ക് വരുന്ന വിവിധ രാജ്യങ്ങളിലെ രോഗികൾക്ക് സർവ സജ്ജമായ ആരോഗ്യ പരിപാലന സേവന സംവിധാനം ഒരുക്കുകയാണ് ഇൗ കരാർ വഴി സാധ്യമാകുകയെന്ന് ഡോ. അ്സമ ആൽ മന്നാഇ അഭിപ്രായപ്പെട്ടു.
2014ൽ ഹാദ് അവതരിപ്പിച്ച അബൂദബി ഗുണമേന്മ സൂചിക നടപടിക്രമങ്ങളിലെ പ്രകടനം വിലയിരുത്തിയായിരിക്കും ശൃംഖലയിലേക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുകയെന്നും അവർ വ്യക്തമാക്കി. ലോകോത്തര ഗുണമേന്മയുള്ള ചികിത്സക്ക് രോഗികൾ തെരഞ്ഞെടുക്കുന്ന മികച്ച സ്ഥലമായി ഇന്ന് അബൂദബി പരിഗണിക്കപ്പെടുന്നതായി സുൽത്താൻ ആൽ ദാഹേരി അഭിപ്രായപ്പെട്ടു. അബൂദബിയിലെ െമഡിക്കൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയപരമായ സമീപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാല് തത്വങ്ങൾക്ക് അനുസൃതമായിരിക്കും മെഡിക്കൽ ടൂറിസം ശൃംഖല കരാർ. അബൂദബിയിലെ ചികിത്സാ മേഖലയെ കുറിച്ച് അവബോധം ഉയർത്തുക, ടി.സി.എ അബൂദബിയുടെ സംരംഭങ്ങൾക്ക് ചട്ടക്കൂട് രൂപപ്പെടുത്തുക, അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ വിപണന ആശയങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഇൗ തത്വങ്ങളെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
