യു.എ.ഇ മലയാളികളുടെ വിശ്വാസത്തിന് നന്ദിയായി -‘ഗോൾഡൻ ബ്ലാസ്റ്റ്’ സമ്മാനമഴ പെയ്തു!
text_fields
ഗവണ്മെന്റ്–ബിസിനസ് സേവനങ്ങൾക്കായി ആയിരങ്ങൾ ആശ്രയിക്കുന്ന Al Manama – RAACO Group, കഴിഞ്ഞ ക്വാർട്ടർ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കുള്ള നന്ദിപ്രകടനമായി ‘ഗോൾഡൻ ബ്ലാസ്റ്റ്’ ലക്കി ഡ്രോ സംഘടിപ്പിച്ചു. ദിവസേന വലിയ തോതിൽ വരുന്ന ഉപഭോക്താക്കൾക്ക് മികച്ച സേവനാനുഭവം നൽകുന്നതോടൊപ്പം, അവരുടെ വിശ്വാസത്തിന് നന്ദിയായി ചില പ്രത്യേക സമ്മാനങ്ങൾ നൽകണമെന്ന ആശയമാണ് ഈ പരിപാടിയുടെ പ്രധാന പ്രചോദനം. ഉപഭോക്തൃബന്ധം ശക്തിപ്പെടുത്താനും സേവനമികവിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനുമുള്ള ഒരു ആഘോഷവേദിയായി ഈ Lucky Draw മാറി.

21ാം വാർഷിക ആഘോഷത്തിൻറെ ഭാഗമായ നറുക്കെടുപ്പിൽ നിരവധി ഉപഭോക്താക്കൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ ലഭിച്ചു. അനുപോൺ ഒന്നാം സമ്മാനം നേടി. മേരി ജൂലിയാന, ഉമ്മു ഹാനിയ എന്നിവർ രണ്ടാം സമ്മാനത്തിനും റിയ മരിയം, കൃഷിവ് വിപിൻ, അൽ കമാഷ എന്നിവർ മൂന്നാം സമ്മാനത്തിനും അർഹരായി.
പരിപാടിയുടെ ആകർഷണം വർധിപ്പിച്ചത് പ്രശസ്ത ഇൻഫ്ലുവൻസർമാരായ നിസ്മുദ്ദീൻ (Nichuz Vlogs), ജന്ത് റിയാസ് (Aashu Cooking Time Vlogs), ഫാത്തിമ അബ്ദുല്ല (The Fathimbale Journal) എന്നിവരുടെ സാന്നിധ്യമാണ്. അവരുടെ പങ്കാളിത്തം ആഘോഷങ്ങൾക്ക് കൂടുതൽ ഊർജ്ജവും നിറവും നൽകി.
Al Manama – RAACO Group കഴിഞ്ഞ ഇരുപതിലധികം വർഷങ്ങളായി ഗവണ്മെന്റ് സേവനങ്ങൾ, ബിസിനസ് സെറ്റപ്പ്, ഡോക്യുമെന്റ് പ്രോസസ്സിംഗ് തുടങ്ങിയ മേഖലകളിൽ വിശ്വാസ്യതയും സേവന മികവും കൈവരിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ ഈ തുടർച്ചയായ പിന്തുണയ്ക്കുള്ള നന്ദിപ്രകടനമായാണ് ‘ഗോൾഡൻ ബ്ലാസ്റ്റ്’ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും കൂടുതൽ ആകർഷണങ്ങളും ഒരുക്കിയിരിക്കുന്ന Al Manama – RAACO Group, എല്ലാവരെയും ഈ ആഘോഷയാത്രയുടെ ഭാഗമാകാൻ ക്ഷണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

