രാജ്യ സ്നേഹം പഠന വിഷയമാക്കണം^എം.എ.യൂസഫലി
text_fieldsദുബൈ: മത തീവ്രവാദവും ഭീകരപ്രവർത്തനങ്ങളുമാണു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി അഭിപ്രായപ്പെട്ടു.
ഭീകരവാദത്തേയും മത തീവ്രവാദത്തേയും ചെറുത്ത് തോൽപിക്കേണ്ട ബാധ്യത സമുദായസംഘടനകൾ ഏറ്റെടുക്കണം. പുതിയ തലമുറയെ ഈ വിപത്തിൽ നിന്ന് രക്ഷിക്കുന്നതിനു കലാലയങ്ങളിൽ രാജ്യ സ്നേഹം പഠന വിഷയമാക്കാണമെന്നും യു.എ.ഇ.നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി ദുബൈ അൽബൂം ടൂറിസ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ആർ.എ.ബഷീർ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ അനുഗ്രഹപ്രഭാഷണം നടത്തി.
ഡോ:ആർ.രജിത് കുമാർ, ലുലു ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷറഫലി, നാട്ടിക മഹല്ല് പ്രസിഡൻറ് പി.എം.മുഹമ്മദലിഹാജി, സെക്രട്ടറി സി.എ.മുഹമ്മദ് റഷീദ്, പി.എം.സാദിഖലി, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ.ഷൗക്കത്തലി, ലുലു ഗ്രൂപ് ഡയറക്ടർ എം.എ.സലീം, പി.കെ.അബ്ദുൽ മജീദ്, പി.എം.അബ്ദുൾ സലീം, കെ.കെ.ഹംസ ഖത്തർ, സി.എ.അഷറഫലി മസ്കത്ത, എൻ.എ.സൈഫിദ്ദീൻ, ആഷിഖ് അസീസ് എന്നിവർ സംസാരിച്ചു.
വെൽഫെയർ കമ്മിറ്റി സെക്രടറി കെ.എം.നാസർ സ്വാഗതവും കോ ഒാഡിനേറ്റർ അബുഷമീർ നന്ദിയും പറഞ്ഞു.
14 മാസം കൊണ്ട് ഖുർ ആൻ മന:പാഠമാക്കിയ മുഹമ്മദ് സഹൽ കടുകപീടികയിൽ, മുഹമ്മദ് ഇസ്മായീൽ ഉപ്പാട്ട് , അന്താരാഷ്ട്ര ബെഞ്ച് മാർക്ക് ടെസ്റ്റിലെ ഉന്നതവിജയത്തിനു ഐഷ നഷാദ്, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻറ് പി.എ.സജാദ് സഹീർ,വൈമാനികൻ ജസിൽ റഹ്മാൻ, 40 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയായ വി.കെ.മൂസഹാജി, കെ.എ.മുഹമ്മദ്,സി.എം.ബഷീർ, സി.എം.അബ്ദുൽറഷീദ്, പി.എ.മുഹമ്മദ് ഷരീഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
