ബ്രാൻഡ് യു.എ.ഇ ലോഗോ : തെരഞ്ഞെടുപ്പിന് കനത്ത പോളിങ്
text_fieldsദുബൈ: സുവർണ ജൂബിലി ഒരുക്ക വർഷത്തിന് മുന്നോടിയായി യു.എ.ഇ എന്ന ദേശത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താനുള്ള ലോഗോ തെരഞ്ഞെടുക്കാനുള്ള വോെട്ടടുപ്പിന് കനത്ത പോളിങ്. ഡിസംബർ 17നാണ് മികച്ച അടയാളത്തിന് വോട്ടുരേഖപ്പെടുത്താൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ജനങ്ങളോടും അഭ്യുദയകാംക്ഷികളോടും ആവശ്യപ്പെട്ടത്. ദിവസങ്ങൾ പിന്നിടുേമ്പാഴേക്കും 15 ലക്ഷം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. മൂന്നു ചിഹ്നങ്ങളാണ് വോട്ടിനിട്ടിരിക്കുന്നത്. അറബി കാലിഗ്രഫിയിൽ എഴുതിയ ഒന്ന്, ഇൗന്തപ്പനയോല പ്രമേയമായി മറ്റൊന്ന്, രാജ്യത്തെ ഏഴ് എമിറേറ്റുകളെ രേഖപ്പെടുത്തുന്ന കൊടിനിറത്തിലുള്ള ഏഴു വരകൾ എന്നിവയാണ് അവസാന റൗണ്ടിലുള്ള ലോഗോകൾ.
25-34 പ്രായഗ്രൂപ്പിലുള്ളവരാണ് വോട്ടു ചെയ്തവരിൽ 33.5 ശതമാനം പേരും. യു.എ.ഇയിൽനിന്നാണ് കൂടുതൽ വോട്ടർമാർ. എന്നാൽ, സൗഹൃദരാഷ്ട്രങ്ങളായ ഇന്ത്യയിൽനിന്നും ഇൗജിപ്തിൽനിന്നും സൗദിയിൽനിന്നും കാര്യമായ വോട്ടിങ്ങുണ്ട്. അൽജീരിയ, മൊറോക്കോ, യു.എസ്, ജോർഡൻ, ബ്രസീൽ, ഇറാഖ് എന്നിവിടങ്ങളിൽനിന്നും ആളുകൾ അഭിപ്രായം രേഖപ്പെടുത്തുന്നു. www.nationbrand.ae എന്ന സൈറ്റിലൂടെയും ഗ്ലോബൽ വില്ലേജ്, യാസ് മാൾ, സിറ്റി വാക്ക്, ഷാർജ സിറ്റി സെൻറർ, മതാജിർ ഷാർജ, അജ്മാൻ സിറ്റി സെൻറർ, റാസൽഖൈമ സിറ്റി സെൻറർ, ഫുജൈറ സിറ്റി െസൻറർ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വോട്ടിങ് സ്റ്റേഷനുകളിലും വോട്ട് രേഖപ്പെടുത്താം.
രേഖപ്പെടുത്തപ്പെടുന്ന ഒാരോ വോട്ടിനും പകരമായി ഒരു വൃക്ഷെത്തെ വീതം നടുന്നുവെന്നത് ഇൗ മത്സരത്തിെൻറ പ്രാധാന്യവും പ്രചാരവും വർധിപ്പിക്കുന്നു. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്ന് കഴിഞ്ഞ മാസം രണ്ടിനാണ് യു.എ.ഇ നേഷൻ ബ്രാൻഡ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. യു.എ.ഇയുടെ ജൈത്രയാത്രയുടെ പ്രതിഫലനമാണ് ഇൗ ബ്രാൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
