യു.എ.ഇയിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി അഞ്ച് വർഷമായി കുറച്ചു
text_fieldsഅബൂദബി: യു.എ.ഇയിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിെൻറ കാലാവധി പത്ത് വർഷത്തിൽനിന്ന് അഞ്ചായി ചുരുക്കി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം സ്വദേശികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി പത്ത് വർഷമായും നിശ്ചയിച്ചു. 1995ലെ ഗതാഗത ഫെഡറൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് ഉത്തരവ്.
പൊതു ബസുകളും സ്കൂൾ ബസുകളും നിർദിഷ്ട സ്ഥാനങ്ങളിൽ മാത്രമേ നിർത്താവൂ എന്ന് നിയമത്തിൽ പറയുന്നു. അല്ലെങ്കിൽ പിഴ അടക്കേണ്ടി വരും. ഇടുങ്ങിയ തെരുവുകളിൽ, പ്രത്യേകിച്ച് കെട്ടിടങ്ങൾക്ക് മുമ്പിൽ കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മാത്രമേ വാഹനം ഒാടിക്കാവൂ.
കാറിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും പുതിയ ഉത്തരവിൽ ഇക്കാര്യം പരാമർശിക്കുന്നില്ല.
അതിനാൽ ഡ്രൈവർക്കും മുൻസീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരനും മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയാകുെമന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രൂപമാറ്റം വരുത്തിയ മോേട്ടാർ ബൈക്കുകൾ അനുവദിക്കില്ലെന്നും നിയമം പറയുന്നു. അവയുടെ ശബ്ദമലിനീകരണവും റോഡ് ഉപയോക്താക്കൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങളും പരിഗണിച്ചാണ് നടപടി. ഇലക്ട്രിക് സ്കൂട്ടറുകളും വിനോദത്തിനുള്ള മുച്ചക്രനാല് ചക്ര ബൈക്കുകളും ഒാടാൻ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
