ഇന്ത്യക്ക് വീണ്ടും യു.എ.ഇയുടെ സഹായഹസ്തം
text_fieldsഇന്ത്യയിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ യു.എ.ഇയിൽ വിമാനത്തിൽ കയറ്റുന്നു
ദുബൈ: മഹാമാരിയിൽ ഉഴലുന്ന ഇന്ത്യൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി യു.എ.ഇ. ഓക്സിജൻ ടാങ്കുകൾ വീണ്ടും അയച്ചതിന് പുറമെ വെൻറിലേറ്റർ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലെത്തിച്ചു. വ്യോമസേന വിമാനത്തിലാണ് ഇവ ദുബൈയിൽനിന്ന് നാട്ടിലെത്തിച്ചത്.
12 ക്രയോജനിക് ടാങ്കുകളാണ് വ്യാഴാഴ്ച അയച്ചത്. നേരത്തെ ആറെണ്ണം അയച്ചിരുന്നു. ഇതിനുപുറമെ 157 വെൻറിലേറ്ററുകളും 480 ബൈപാസ് ഉപകരണങ്ങളും ഇന്ത്യയിലേക്ക് യു.എ.ഇ എത്തിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ ചികിത്സ ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ- യു.എ.ഇ സഹകരണം തുടരുമെന്നും സമയബന്ധിതമായി വിലപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നുവെന്നും യു.എ.ഇയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് എക്യദാർഢ്യവുമായി റോഡിലെ ബോർഡുകൾ
ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ റോഡരികിലെ ഇലക്ട്രിക് ബോർഡുകൾ. 'സ്റ്റേ സ്ട്രോങ് ഇന്ത്യ' എന്ന വാചകങ്ങളാണ് റോഡരികിൽ തെളിഞ്ഞത്. ഇതേ വാചകങ്ങൾ കഴിഞ്ഞ ദിവസം ബുർജ് ഖലീഫ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ തെളിഞ്ഞിരുന്നു. ദേശീയപതാകയുടെ നിറമണിഞ്ഞാണ് ബുർജ് ഇന്ത്യക്ക് പിന്തുണ അർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

