Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ.വി വാഹന വിൽപന;...

ഇ.വി വാഹന വിൽപന; യു.എ.ഇ ഒന്നാമത്

text_fields
bookmark_border
ഇ.വി വാഹന വിൽപന; യു.എ.ഇ ഒന്നാമത്
cancel

ദുബൈ: ഇലക്​ട്രിക്​ വാഹന വിൽപനയിൽ മിഡിൽ ഈസ്റ്റിൽ വീണ്ടും ഒന്നാമതെത്തി യു.എ.ഇ. തുടർച്ചയായി രണ്ടാം തവണയാണ്​ യു.എ.ഇ ഈ നേട്ടം കൈവരിക്കുന്നത്​. ഇന്‍റർനാഷ്​നൽ എനർജി ഏജൻസിയുടെ ​2026ലെ ആഗോള ഇ.വി ഔട്ട്​ലുക്ക്​ റിപോർട്ടിലാണ്​ യു.എ.ഇ ഇ.വി വാഹന വിൽപനയിൽ കുതിപ്പു തുടരുന്നതായി വ്യക്​തമാക്കുന്നത്​. റിപോർട്ട്​​ അനുസരിച്ച്​ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടന്ന മൊത്തം ഇലക്​ട്രിക്​ വാഹന വിൽപനയിൽ 50 ശതമാനവും നടന്നത്​ യു.എ.ഇയിലാണ്​. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള രാജ്യത്തിന്‍റെ ത്വരിതഗതിയിലുള്ള മാറ്റത്തേയും ഭാവി സാങ്കേതികവിദ്യകളിൽ അതിന്‍റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനെയും പ്രതിഫലിക്കുന്നതാണ്​ ഈ നേട്ടം.

ഇ.വി വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും സുസ്ഥിര ഗതാഗത രംഗത്ത്​ നിക്ഷേപം കൂട്ടാനും ലക്ഷ്യമിട്ട്​ 2023ൽ ഊർജ, അടിസ്ഥാന വികസന മന്ത്രാലയം അവതരിപ്പിച്ച ദേശീയ ഇലക്​ട്രിക്​ വാഹന നയത്തിന്‍റെ വൻ വിജയം കൂടിയാണീ നേട്ടമെന്നും മന്ത്രാലയത്തിന്‍റെ ഊർജ, പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി എൻജീനിയർ ഷരിഫുൽ ഉലമ വ്യക്​തമാക്കി. ഇലക്​ട്രിക്​ വാഹന നിർമാണ രംഗത്ത്​ ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവരുടെ സാന്നിധ്യം പ്രാദേശിക വിപണിയിലേക്ക്​ വ്യാപിപ്പിക്കുന്നതിലും യു.എ.ഇ വിജയിച്ചുവെന്ന്​ തെളിയിക്കുന്നതാണ്​ തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ വിറ്റഴിച്ച റെക്കോഡ്​ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജ കാര്യക്ഷമത വർധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിട്ട്​ യു.എ.ഇ പ്രഖ്യാപിച്ച ‘ഗ്ലോബൽ ഇ.വി മാർക്കറ്റ്​’ പദ്ധതി, യു.എ.ഇ ഊർജ നയം 2050, നെറ്റ്​ സീറോ സ്​ട്രാറ്റജി 2050 എന്നീ നയങ്ങളോട്​ ​ചേർന്നുനിൽക്കുന്നതാണ്​ ഈ മാറ്റം.

പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന കൂടുതൽ കാര്യക്ഷമമായ ഗതാഗത അന്തരീക്ഷം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റങ്ങളിൽ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുന്നത് യു.എ.ഇ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2026 ൽ ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 30 ശതമാനം ആകുമെന്ന് നേരത്തെ ക്വാസിൻഫോം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പൊതു ഗതാഗത രംഗത്ത്​ യു.എ.ഇ ഇ.വി വാഹനങ്ങൾ വർധിപ്പിക്കുകയും ഇലക്​ട്രിക്​ ചാർജിങ്​ പോയിന്‍റുകളുടെ എണ്ണം വലിയ രീതിയിൽ വർധിപ്പിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Number OneUAEEV sales
News Summary - UAE leads in EV sales
Next Story