Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഗോള സോഫ്റ്റ് പവർ...

ആഗോള സോഫ്റ്റ് പവർ ഇൻഡക്സ്: യു.എ.ഇ വീണ്ടും മുൻനിരയിൽ

text_fields
bookmark_border
ആഗോള സോഫ്റ്റ് പവർ ഇൻഡക്സ്: യു.എ.ഇ വീണ്ടും മുൻനിരയിൽ
cancel
camera_alt

ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

ദുബൈ: ആഗോള സോഫ്റ്റ് പവർ ഇൻഡക്സിൽ യു.എ.ഇ വീണ്ടും മുൻനിരയിൽ. ബലപ്രയോഗങ്ങൾ കുറഞ്ഞ ജനസൗഹൃദമായ ഭരണസംവിധാനങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മിഡിലീസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് യു.എ.ഇ. ആഗോളതലത്തിൽ 15ാം സ്ഥാനത്തുണ്ട്.

കഴിഞ്ഞവർഷത്തേക്കാൾ രണ്ട് റാങ്ക് രാജ്യം മുന്നേറി. സോഫ്റ്റ് പവർ നിർണയിക്കുന്ന മിക്ക മാനദണ്ഡങ്ങളിലും യു.എ.ഇ മുൻനിരയിലുണ്ട്. ഈ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ചവരെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിനന്ദിച്ചു.

കിഴക്കിനെയും പടിഞ്ഞാറിനെയും ഒരുമിപ്പിക്കുന്ന വികസന മാതൃകയാണ് യു.എ.ഇയുടെ യഥാർഥ സോഫ്റ്റ് പവർ എന്ന് അദ്ദേഹം പറഞ്ഞു.

ആഗോള ഇൻഡക്സിൽ യു.എസാണ് ഒന്നാം സ്ഥാനത്ത്. യു.കെ, ജർമനി, ചൈന, ജപ്പാൻ, ഫ്രാൻസ്,കാനഡ, സ്വിറ്റ്സർലൻഡ്, റഷ്യ, ഇറ്റലി എന്നിവർ ആദ്യ പത്തിലുണ്ട്. 29ാം സ്ഥാനത്താണ് ഇന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeglobal soft power index
News Summary - UAE Leads Again Global Soft Power Index
Next Story