Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഭി​മാ​ന​മാ​ണ്​ ഈ...

അ​ഭി​മാ​ന​മാ​ണ്​ ഈ ​ടീം മൊ​റോ​ക്കോ​ക്ക്​ അ​ഭി​ന​ന്ദ​ന​വു​മാ​യി ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക​ൾ

text_fields
bookmark_border
അ​ഭി​മാ​ന​മാ​ണ്​ ഈ ​ടീം മൊ​റോ​ക്കോ​ക്ക്​ അ​ഭി​ന​ന്ദ​ന​വു​മാ​യി ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക​ൾ
cancel

ദു​ബൈ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ ഫ്ര​ഞ്ച്​ പ​ട​യോ​ട്​ പൊ​രു​തി​വീ​ണ മൊ​റോ​ക്ക​ൻ ടീ​മി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക​ൾ. ഈ ​ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ലും ധീ​ര​ത​യി​ലും സ്പി​രി​റ്റി​ലു​മെ​ല്ലാം അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ട്വീ​റ്റ്​ ചെ​യ്തു. ലോ​ക​മാ​മാ​ങ്ക​ത്തി​ൽ അ​റ​ബ്​ ജ​ന​ത​യു​ടെ ത​ല​യു​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ മൊ​റോ​ക്കോ​ക്ക്​ ക​ഴി​ഞ്ഞു. അ​റ്റ്​​ല​സ്​ ല​യ​ൺ​സി​ന്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

അ​സാ​ധാ​ര​ണ പ്ര​ക​ട​ന​ത്തി​ലൂ​ടെ അ​റ​ബ്​ ജ​ന​ത​യു​ടെ അ​ഭി​മാ​ന​മാ​കാ​ൻ മൊ​റോ​ക്കോ​ക്ക്​ ക​ഴി​ഞ്ഞ​താ​യി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ട്വീ​റ്റ്​ ചെ​യ്തു. മൊ​റോ​ക്ക​ൻ താ​ര​ങ്ങ​ൾ​ക്ക് ന​ന്ദി. നി​ശ്ച​യ​ദാ​ർ​ഢ്യ​വും അ​ഭി​ലാ​ഷ​വും ഉ​ണ്ടെ​ങ്കി​ൽ ഒ​ന്നും അ​സാ​ധ്യ​മ​ല്ലെ​ന്ന് അ​റി​യാ​വു​ന്ന അ​റ​ബ്​ ജ​ന​ത​ക്ക്​ നി​ങ്ങ​ൾ അ​ഭി​മാ​ന​മാ​ണ്. എ​ല്ലാ​യി​ട​ത്തും അ​റ​ബ് യു​വാ​ക്ക​ൾ​ക്ക് ന​ല്ല​ത്​ സം​ഭ​വി​ക്കാ​ൻ ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നും ഹം​ദാ​ൻ പ​റ​ഞ്ഞു. മൊ​റോ​ക്ക​ൻ ടീ​മി​ന്‍റെ ഓ​രോ മ​ത്സ​ര വി​ജ​യ​ത്തി​നും ശൈ​ഖ്​ മു​ഹ​മ്മ​ദും ശൈ​ഖ്​ ഹം​ദാ​നും ആ​ശം​സ​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചി​രു​ന്നു. വി​ജ​യ​ങ്ങ​ളി​ൽ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഘോ​ഷ​വും ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoroccocongratulateUAE
News Summary - UAE leaders congratulate Morocco
Next Story