യു.എ.ഇ-കുറ്റ്യാടി കൂട്ടം പത്താം വാർഷികം സംഘടിപ്പിച്ചു
text_fieldsയു.എ.ഇ കുറ്റ്യാടി കൂട്ടായ്മ പത്താം വാർഷികാഘോഷത്തിന്റെ ഉദ്ഘാടകൻ ഡോ. ഡി. സച്ചിത്തിന് കൂട്ടായ്മയുടെ ഉപഹാരം അംഗങ്ങൾ ചേർന്ന് നൽകുന്നു
അജ്മാൻ: എല്ലാതരം മയക്കുമരുന്നുകളും യഥേഷ്ടം ലഭിക്കുന്ന സ്ഥിതിവിശേഷമാണ് നാട്ടിലെന്നും, കുട്ടികൾ കടന്നുപോകുന്നത് ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണെന്നും ശിശുരോഗ വിദഗ്ധനും ഐ.എം.എ, ഏഷ്യാനെറ്റ് ബെസ്റ്റ് ഡോക്ടർ പുരസ്കാര ജേതാവുമായ ഡോ. ഡി. സച്ചിത്ത് പറഞ്ഞു.യു.എ.ഇ-കുറ്റ്യാടി കൂട്ടം പത്താം വാഷികം -‘അഹ്ലൻ കുറ്റ്യാടി’ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശൈഖ് അബ്ദുൽ അസീസ് ഹുമൈദ് അൽ ഖാസിമി മുഖ്യാതിഥിയായിരുന്നു. ചെയർമാൻ ഫസീം കാപ്പുംകര അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് മന്നിയേരി, കെ.കെ. ബഷീർ, അഹമ്മദ് ചത്തോത്ത്, അബ്ദുൽ ലത്തീഫ്, അഫ്സൽ ചിറ്റാരി, സാജിത് മഠത്തിൽ എന്നിവർ ആശംസ നേർന്നു. മുഖ്യ രക്ഷാധികാരി കെ.ഇ. ആരിഫ് സംഘടനയെ പരിചയപ്പെടുത്തി. രക്ഷാധികാരി എം.ഇ. നവാസ്, വനിത വിങ് ചെയർപേഴ്സൻ ഡോ. ഷിംന സുഹൈൽ, സെക്രട്ടറി സക്കിയ സുബൈർ എന്നിവർ സംസാരിച്ചു. യു.എ.ഇയിൽ 50 വർഷം പൂർത്തിയാക്കിയ ജമാൽ കുളക്കണ്ടത്തിൽ, സാമൂഹിക പ്രവർത്തകൻ മുഹമ്മദ് പാളയാട്ട്, കുറ്റ്യാടിയിലെ ആദ്യ വനിത പൈലറ്റായി പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ റാഹ റഹീം, ഷമീം അലങ്കാർ എന്നിവരെ ആദരിച്ചു.
സെക്രട്ടറി റമീസ് വായാട്ട് സ്വാഗതവും ട്രഷറർ സുബീർ തൊളോർമണ്ണിൽ നന്ദിയും പറഞ്ഞു. റഹീം, സുഹൈൽ മൂസ, അജ്മൽ, റിയാസ്, ഫൈസൽ, അജ്നാസ്, ഫസൽ, വസീം, സക്കരിയ, അൻവർ, സാജിദ്, വി.പി. നിയാസ്, ഫാസിർ, ഡോ. നിജാദ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും വനിതകൾക്കും വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

