യു.എ.ഇ കുറ്റിക്കാട്ടൂർ കണിയാത്ത് മഹല്ല് കൂട്ടായ്മ
text_fieldsസൈദ്മുഹമ്മദ്, ഷമ്മാസ് മണ്ണുങ്ങൽ, മജീദ്
ദുബൈ: യു.എ.ഇ കുറ്റിക്കാട്ടൂർ കണിയാത്ത്മഹല്ല് കൂട്ടായ്മ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും നടന്നു. മുഹമ്മദ് മുസ്തഫയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ഷമ്മാസ് മണ്ണുങ്ങൽ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ മുത്തുവാട്ടിൽ, ഫൈസൽ കണിയാത്ത്, യൂനുസ് പാറക്കോട്ട്, അഷ്റഫ് മാക്കിനിയാട്ട്, അബൂബക്കർ പാറക്കോട്ട്, ഷഫീഖ് പാറക്കോട്ട്, ഫിജാസ് എന്നിവർ സംസാരിച്ചു. മജീദ് ചേറ്റൂർ സ്വാഗതവും ശഫീഖ് ചാത്തമ്പത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സൈദ്മുഹമ്മദ് കുറ്റിക്കാട്ടൂർ (പ്രസി.), ഫൈസൽ, ലത്തീഫ്, അഷ്റഫ് (വൈ. പ്രസി.), ഷമ്മാസ് മണ്ണുങ്ങൽ (ജന. സെക്ര.), ശഫീഖ് (ഓർ. സെക്ര.), യൂനുസ് കുറ്റിക്കാട്ടൂർ, ഫൈസൽ, ഉസ്മാൻ (ജോ. സെക്ര.), മജീദ് (ട്രഷ.).

