Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ - കേ​ര​ള...

യു.​എ.​ഇ - കേ​ര​ള യാ​ത്രാ ക​പ്പ​ല്‍ സ​ര്‍വീ​സ്, കെ.​എം.​ബി​യു​മാ​യു​ള്ള ച​ര്‍ച്ച ഫ​ല​പ്ര​ദ​മെ​ന്ന് ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍

text_fields
bookmark_border
UAE - Kerala Yatra Ferry Service
cancel

ഷാ​ര്‍ജ: ബേ​പ്പൂ​ര്‍-​കൊ​ച്ചി-​യു.​എ.​ഇ സെ​ക്ട​റി​ല്‍ യാ​ത്രാ ക​പ്പ​ല്‍ സ​ര്‍വി​സ് സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡ് (കെ.​എം.​ബി) ചെ​യ​ര്‍മാ​ന്‍ എ​ന്‍.​എ​സ്. പി​ള്ള​യു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​തെ​ന്ന് ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം.

ഗ​ള്‍ഫ് സെ​ക്ട​റി​ല്‍നി​ന്ന് യാ​ത്രാ ക​പ്പ​ല്‍ സ​ര്‍വി​സ് തു​ട​ങ്ങു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ക​രു​ത്തു ന​ല്‍കു​മെ​ന്ന് ച​ര്‍ച്ച​യി​ല്‍ എ​ന്‍.​എ​സ്. പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം കെ.​എം.​ബി ആ​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ മ​ല​ബാ​ര്‍ ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ണ്‍സി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഇ. ​ചാ​ക്കു​ണ്ണി​യും അ​യ്യ​പ്പ​നും കെ.​എം.​ബി ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യ​മു​ള്‍പ്പെ​ടു​ത്തി ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും മ​ല​ബാ​ര്‍ ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ണ്‍സി​ലും ത​യാ​റാ​ക്കി​യ ക​പ്പ​ല്‍ സ​ര്‍വി​സി​നെ​ക്കു​റി​ച്ച സാ​ധ്യ​ത റി​പ്പോ​ര്‍ട്ട് യോ​ഗ​ത്തി​ല്‍ കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡി​ന് ഭാ​ര​വാ​ഹി​ക​ള്‍ കൈ​മാ​റി.

കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍ട്ട് കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി ഇ​ത് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​ല്‍ ഒ​രു ക​പ്പ​ല്‍ സ​ര്‍വി​സ് സാ​ധ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ഐ.​എ.​എ​സ്, എം.​ഡി.​സി ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. വാ​ട​ക​ക്ക് ക​പ്പ​ല്‍ എ​ടു​ത്താ​യി​രി​ക്കും പ്ര​ഥ​മ സ​ര്‍വി​സ്.

സം​സ്ഥാ​ന-​കേ​ന്ദ്ര സ​ര്‍ക്കാ​റു​ക​ളു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് കി​യാ​ല്‍-​സി​യാ​ല്‍ മോ​ഡ​ലി​ല്‍ ക​മ്പ​നി രൂ​പ​വ​ത്ക​രി​ച്ച് അ​തി​ന് കീ​ഴി​ലാ​കും സ്ഥി​ര​മാ​യ ക​പ്പ​ല്‍ സ​ര്‍വി​സ് ന​ട​ക്കു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae-Ferry serviceKerala News
News Summary - UAE - Kerala Yatra Ferry Service
Next Story