Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിനോദസഞ്ചാര മേഖലയിൽ...

വിനോദസഞ്ചാര മേഖലയിൽ യു.എ.ഇ-കേരളം സഹകരണം; കരാർ ഉടൻ ഒപ്പുവെക്കും

text_fields
bookmark_border
kerala uae tourism
cancel
camera_alt

അബൂദബിയിലെത്തിയ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസിനെ അബൂദബി ടൂറിസം സാംസ്കാരിക വകുപ്പ്​ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക്​ സ്വീകരിക്കുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, അബൂദബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ സമീപം

അബൂദബി: കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ യു.എ.ഇയുടെ നിക്ഷേപം അടക്കമുള്ള സഹകരണത്തിന്​ അബൂദബി സർക്കാറും കേരളവും തമ്മിൽ ധാരണ. ഇത്​ സംബന്ധിച്ച കരാറിൽ വൈകാതെ ഒപ്പുവെക്കും. തുടർ ചർച്ചകൾക്കായി അബൂദബി വിനോദ സഞ്ചാര ഉന്നതതല സംഘം മേയിൽ കേരളത്തിൽ എത്തും. യു.എ.ഇ സന്ദർശനത്തിനെത്തിയ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസും അബൂദബി ടൂറിസം സാംസ്കാരിക വകുപ്പ്​ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം.

കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ നിക്ഷേപ സാധ്യതകളെ കുറിച്ച്​ മന്ത്രി റിയാസ്​ വിശദീകരിച്ചു. ഗൾഫിലെ പ്രശസ്ത കമ്പനിയായ അൽദാറുമായി ചേർന്ന്​ കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച്​ പഠിക്കുമെന്ന്​ അൽദാർ ചെയർമാൻ കൂടിയായ മുഹമ്മദ്​ ഖലീഫ പറഞ്ഞു. അബൂദബി സർക്കാറിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്​ അൽദാർ.

സഹകരണം കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കുമെന്നു മുഹമ്മദ് റിയാസ് പറഞ്ഞു. കരാർ യാഥാർഥ്യമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിൽനിന്ന് കേരളത്തിലെത്തുമെന്നാണ്​ പ്രതീക്ഷ.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, അബൂദബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും പങ്കെടുത്തു. മേയ് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ അബൂദബി ടൂറിസം ചെയർമാനെ മന്ത്രി റിയാസ്​ ക്ഷണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaetourismKerala News
News Summary - UAE-Kerala Cooperation in Tourism; The contract will be signed soon
Next Story