യു.എ.ഇ കായക്കൊടി ചങ്ങരംകുളം മഹല്ല് സംഗമം
text_fieldsചങ്ങരംകുളം മഹല്ല് നിവാസികളുടെ സംഗമം റാസൽഖൈമയിൽ നടന്നപ്പോൾ
റാസൽഖൈമ: കോഴിക്കോട് ജില്ലയിലെ കായക്കൊടി ചങ്ങരംകുളം മഹല്ല് നിവാസികളുടെ സംഗമം റാസൽഖൈമയിൽ നടന്നു. പ്രാർഥന സദസ്സിന് ജംഇയത്തുൽ ഇമാമുൽ ബുഹാരി സദർ മുഅല്ലിം അബ്ദുറഷീദ് ദാരിമി പരതക്കാട് നേതൃത്വം നൽകി.
ഇ.കെ. അബ്ദുറഹ്‍മാൻ അധ്യക്ഷത വഹിച്ചു. ഇല്യാസ് പെരുമ്പറ സ്വാഗതവും വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ടി.കെ. അബ്ദുസ്സലാം, ഷാനവാസ് കണ്ണംകൈ, പി.പി. ഇസ്മായിൽ, സമീർ ഓസി, ശൈബാൻ കുനിയിൽ, കെ.പി. ഷക്കീർ, വി.സി. റമീസ്, കെ.കെ. മഹ്‌റൂഫ്, എം.പി. ഷുഹൈബ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ.കെ. അബ്ദുറഹ്‍മാൻ, ടി.കെ. അബ്ദുസ്സലാം, മുനീർ അലക്കാട് (രക്ഷാധികാരി), റഹീം മാസ്റ്റർ പാലക്കുനിയിൽ (പ്രസി), ടി.കെ. റിയാസ്, വി.പി. മുജീബ് റഹ്മാൻ, റഷീദ് നവത്താംകണ്ടി (വൈ. പ്രസി), കെ.പി. ഷൗക്കത്തലി (ജന. സെക്ര.), മുസ്തഫ പാലക്കുനി, താഹിർ കാവിൽ, മുഹമ്മദ് റാഫി അലക്കാട് (ജോ. സെക്ര.), നിസാർ കാവിൽ (ട്രഷ). സെൽഫ് ഫിനാസ് എംപവർമെന്‍റ് കൺവീനർ ആയി മുഹമ്മദ് ഫഹദ് തൊട്ടച്ചാലിനെയും ചങ്ങരംകുളം ജുമാമസ്ജിദ് കമ്മിറ്റി പ്രതിനിധികളായി ഇ.കെ. അബ്ദുറഹ്മാൻ, മുനീർ അലക്കാട് എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

