Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​ക്ക്​...

ഗ​സ്സ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ജോ​ർ​ഡ​നു​മാ​യി കൈ​കോ​ർ​ത്ത്​ യു.​എ.​ഇ

text_fields
bookmark_border
ഗ​സ്സ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ജോ​ർ​ഡ​നു​മാ​യി കൈ​കോ​ർ​ത്ത്​ യു.​എ.​ഇ
cancel

ദു​ബൈ: വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി ജോ​ർ​ഡ​നു​മാ​യി കൈ​കോ​ർ​ത്ത്​ യു.​എ.​ഇ. ജോ​ർ​ഡ​ന്‍റെ പി​ന്തു​ണ​യോ​ടെ ക​ഴി​ഞ്ഞ ദി​വ​സം 22 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ആ​കാ​ശ മാ​ർ​ഗം എ​ത്തി​ച്ച​താ​യി എ​മി​റേ​റ്റ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ അ​റി​യി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച ‘ഗാ​ല​ന്‍റ്​ നൈ​റ്റ്​ 3’ന്റെ ​ഭാ​ഗ​മാ​യാ​ണ്​ സ​ഹാ​യ വി​ത​ര​ണം. സ​മു​ദ്ര, വ്യോ​മ മാ​ർ​ഗ​ങ്ങ​ൾ വ​ഴി ഗ​സ്സ​ക്ക്​ ത​ട​സ്സ​മി​ല്ലാ​തെ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന്​ ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​ബൂ​ദ​ബി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഗ​സ്സ​യി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തി​രു​ന്നു.

യു.​എ.​ഇ​യു​ടെ സ​ഹാ​യ വ​സ്തു​ക്ക​ളു​മാ​യി ഫു​ജൈ​റ​യി​ൽ​നി​ന്ന്​ ച​ര​ക്കു​ക​പ്പ​ൽ ഈ​ജി​പ്തി​ലെ അ​ൽ ആ​രി​ഷ്​ തു​റ​മു​ഖ​ത്തേ​ക്ക്​ യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. 4,128 ട​ൺ സ​ഹാ​യ വ​സ്തു​ക്ക​ളാ​ണ്​ ഇ​തി​ലു​ള്ള​ത്. ഗാ​ല​ന്‍റ്​ നൈ​റ്റ്​ 3 സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​സ്സ മു​ന​മ്പി​ൽ ര​ണ്ട്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​ക​ൾ, അ​ൽ ആ​രി​ഷ്​ തു​റ​മു​ഖ​ത്ത്​ ഫ്ലോ​ട്ടി​ങ്​ ആ​ശു​പ​ത്രി, ഓ​ട്ടോ​മേ​റ്റ​ഡ്​ ബേ​ക്ക​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും യു.​എ.​ഇ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ പ്ര​തി​ദി​നം 12 ല​ക്ഷം ഗാ​ല​ൻ ഉ​പ്പു​ജ​ലം ശു​ദ്ധീ​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​റ്​ പ്ലാ​ന്‍റു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഏ​താ​ണ്ട്​ ആ​റു ല​ക്ഷം പേ​ർ​ക്ക്​ ഇ​തു വ​ഴി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​വും. അ​ടു​ത്തി​ടെ ‘ന​ന്മ​യു​ടെ പ​റ​വ​ക​ൾ’ എ​ന്ന പേ​രി​ൽ ആ​കാ​ശ മാ​ർ​ഗ​വും യു.​എ.​ഇ 468 ട​ൺ വ​സ്തു​ക്ക​ൾ ഗ​സ്സ​യി​​ൽ എ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictaid to gassa
News Summary - UAE joins hands with Jordan to bring aid to Gaza
Next Story