Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2030ഓ​ടെ...

2030ഓ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ 33,000 തൊ​ഴി​ല​വ​സ​രം കൂ​ടി

text_fields
bookmark_border
2030ഓ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ 33,000 തൊ​ഴി​ല​വ​സ​രം കൂ​ടി
cancel

ദു​ബൈ: 2030ഓ​ടെ യു.​എ.​ഇ​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ 33,000 തൊ​ഴി​ല​വ​സ​രം കൂ​ടി സൃ​ഷ്ടി​ക്ക​പ്പെ​ടും. കോ​ളി​യേ​ഴ്​​സ്​ ഹെ​ൽ​ത്ത്​​കെ​യ​ർ ആ​ൻ​ഡ്​ എ​ജു​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. വ​ർ​ധി​ച്ച്​ വ​രു​ന്ന ജ​ന​സം​ഖ്യ, മെ​ഡി​ക്ക​ൽ ടൂ​റി​സം, ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​പ്പി​ക്കു​ന്നു.

അ​ബൂ​ദ​ബി​യി​ൽ മാ​ത്രം 11,000 ന​ഴ്​​സു​മാ​രു​ടെ​യും 5000 പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും ആ​വ​ശ്യം വ​രും. ദു​ബൈ​യി​ൽ 6000 ഫി​സി​ഷ്യ​ൻ​മാ​രു​ടെ​യും 11,000 ന​ഴ്​​സു​മാ​രു​ടെ​യും ആ​വ​ശ്യ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡി​ന്​ ശേ​ഷം ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക​ത​യു​യ​രു​ന്ന​ത്​ ന​ഴ്​​സു​മാ​ർ​ക്കാ​ണ്.

ആ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​ട​ന്നു​വ​ര​വും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ ഡി​മാ​ൻ​ഡ്​ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. നി​ർ​മി​ത​ബു​ദ്ധി, റോ​ബോ​ട്ടി​ക്സ്, ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്​ തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ ആ​രോ​ഗ്യ​ജീ​വ​ന​ക്കാ​ർ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. യു.​എ.​ഇ​യി​​ലെ 157 ആ​ശു​പ​ത്രി​ക​ളി​ൽ 104 എ​ണ്ണ​വും സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ ആ​കെ​യു​ള്ള 18,000 ബെ​ഡു​ക​ളി​ൽ 8356 എ​ണ്ണ​വും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്.

26,736 ഫി​സി​ഷ്യ​ൻ​മാ​രാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ 10,376 പേ​ർ ദു​ബൈ​യി​ലും 10141 പേ​ർ അ​ബൂ​ദ​ബി​യി​ലും 5358 പേ​ർ ​വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലു​മാ​ണ്​ ജോ​ലി​ചെ​യ്യു​ന്ന​ത്. മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ന​ഴ്​​സു​മാ​രു​ടെ എ​ണ്ണ​ത്തി​ൽ യു.​എ.​ഇ മു​ന്നി​ലു​ണ്ട്. ദു​ബൈ​യി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്സ്, അ​ന​സ്​​ത​റ്റി​സ്റ്റ്, കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി തു​ട​ങ്ങി​യ ഡോ​ക്ട​ർ​മാ​രെ​യാ​ണ്​ കൂ​ടു​ത​ൽ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobsUAEhealthcare professionals
News Summary - UAE jobs: 33,000 healthcare professionals to be hired
Next Story