യു.എ.ഇ തൊഴിൽനിയമത്തിൽ മാറ്റം വരുത്തുമെന്ന് എഫ്.എൻ.സിയിൽ മന്ത്രി
text_fieldsഅബൂദബി: യു.എ.ഇ തൊഴിൽ നിയമത്തിൽ മാറ്റമുണ്ടാകുമെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസർ ഥാനി ആൽ ഹമീലി ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) യോഗത്തിൽ അറിയിച്ചു. യു.എ.ഇ നേതൃത്വം, പൗരന്മാർ, സ്വകാര്യ മേഖല എന്നിവരുടെ അഭിലാഷങ്ങൾ സഫലമാക്കാൻ വേണ്ടിയാണ് നിയമത്തിൽ മാറ്റം വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എഫ്.എൻ.സിയിൽ മാനവ വിഭവശേഷി നയത്തെ കറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാൽ, മാറ്റത്തിനുള്ള സമയപരിധി അദ്ദേഹം വ്യക്തമാക്കിയില്ല. ദേശീയ അജണ്ട സൂചകത്തിന് അനുസൃതമായി, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെ മൊത്തം േജാലിക്കാരിൽ അഞ്ച് ശതമാനം സ്വേദശികളായിരിക്കുക എന്നതാണ് നിയമമാറ്റത്തിെൻറ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എണ്ണ യുഗത്തിന് ശേഷമുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളെയും അഭിസംബോധന ചെയ്യുന്നതായിരിക്കും നിയമമെന്നും അദ്ദേഹം അറിയിച്ചു. 2021ഒാടെ സ്വദേശികളിൽ 50 ശതമാനം പേർക്ക് സ്വകാര്യ മേഖലകളിൽ ജോലി നൽകുക, സ്വകാര്യ മേഖല ജീവനക്കാരിൽ അഞ്ച് ശതമാനവും യു.എ.ഇയിലെ മൊത്തം ജീവനക്കാരിൽ ആറ് ശതമാനവും സ്വദേശികളായിരിക്കുക തുടങ്ങിയവയാണ് സ്വദേശിവത്കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
2000 സ്വകാര്യ കമ്പനികളിൽ തെരഞ്ഞെടുക്കെപ്പട്ട 400 തസ്തികകളിൽ നിലവിൽ നിയമനത്തിന് സ്വദേശികൾക്ക് മുൻഗണന നൽകുന്നതായി മന്ത്രി പറഞ്ഞു.
യു.എ.ഇയുടെ തൊഴിൽവിപണിയിൽ സ്വദേശിവത്കരണ നയങ്ങളും പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിന് നിയമസംവിധാനം വികസിപ്പിക്കേണ്ടതിെൻറ പ്രാധാന്യം എഫ്.എൻ.സി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.